ഏറെ പോഷക സമൃദമായ പച്ചക്കറിയാണ് കാബേജ് എന്ന് പറയേണ്ടതില്ലല്ലോ.. കാബേജ് കൊണ്ട് വിവിധങ്ങളായ വിഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവയില്‍ വ്യത്യസ്തമായതും വീടുകളില്‍ എളുപ്പം ഉണ്ടാക്കാവുന്നതുമായ ഒരു വ്യത്യസ്തമായ ഒരു കാബേജ് വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ചേരുവകള്‍
1. വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
2. കടുക്: രണ്ട് ടീസ്പൂണ്‍
3. വെളുത്തുള്ളി: ഒരു അല്ലി, നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്.
4. പച്ചമുളക്- കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് ഒരെണ്ണം
5. കാബേജ്- 500 ഗ്രാം അരിഞ്ഞത്
6. ഉപ്പ് – 1 ടീസ്പൂണ്‍/ ആവശ്യത്തിന്
7. നാരങ്ങ നീര്- ഒരു നാരങ്ങ രണ്ട് കഷ്ണങ്ങളാക്കി ഓരോന്നിന്റേയും വേര്‍തിരിച്ച് വെക്കുക
8. മല്ലിയില അരിഞ്ഞത് – രണ്ട് ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
വിസ്താരമുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക് ചേര്‍ക്കുക.
കടുക് നന്നായി പൊട്ടിയതിന് ശേഷം ഇതിലേക്ക് വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കാബേജ് ചേര്‍ക്കുക. ഉപ്പ് വിതറുക. നന്നായി വറ്റുന്നത് വരെ ഇളക്ക് വേവിക്കുക.
ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ വെള്ളവും പകുതി നാരങ്ങാനീരും ചേര്‍ക്കുക. ചൂട് പകുതിയായി കുറയ്ക്കുക. കാബേജ് പാകത്തിന് വേവുന്നത് വരെ( അധികം വേന്തുപോകരുത്) അല്ലെങ്കില്‍ ഏകദേശം അഞ്ച് മിനിറ്റോളം വേവിക്കുക. കാബേജ് വറ്റി പോവുകയാണെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം കൂടി ചേര്‍ക്കാം.
ഇനി ചൂട് അല്‍പ്പം കൂട്ടുക, മൂടി തുറന്ന് വെള്ളം വറ്റുന്നത് വരെ വേവിക്കാം. ഇതിന് ശേഷം ബാക്കിയുള്ള നാരങ്ങാനീരും മല്ലിയിലയും ചേര്‍ക്കാം. ഉപ്പ് പാകം നോക്കി ചേര്‍ക്കുക.