കൊല്‍ക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ ബംഗാളില്‍ പ്രക്ഷോഭകര്‍ മുര്‍ഷിദാബാദില്‍ റെയില്‍വേ സ്റ്റേഷന് തീ വെച്ചു. സംഘര്‍ഷത്തില്‍ ഒരു ആര്‍.പി.എഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ഉലുബെരിയ റെയില്‍വേ സ്‌റ്റേഷനിലും സംഘര്‍ഷമുണ്ടായി. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു ട്രെയിന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റതായി സൗത്തേണ്‍ റെയില്‍വേ പ്രതിനിധി സജ്ഞോയ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
സംഘര്‍ഷത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും ഇദ്ദേഹം അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ന്യൂദല്‍ഹിയില്‍ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അസമിലും തൃിപുരയിലും വന്‍സൈന്യത്തെയാണ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ വിന്യസിച്ചിരിക്കുന്നത്. പ്രക്ഷോഭത്തിനിടയില്‍ അസമില്‍ വീണ്ടും വെടിവെപ്പ് നടന്നു. അസമിലെ ജോര്‍ഹട്ടില്‍ രണ്ടു പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.