തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ പരിധി വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ സമരപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടികളും കേസും അതിര് കടക്കരുതെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായ ചടങ്ങില്‍ തങ്ങളെ തടഞ്ഞതില്‍ കേരളാ സര്‍ക്കാരാണു മറുപടി പറയേണ്ടതെന്നു ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞിരുന്നു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനത്ത് ഗവര്‍ണര്‍ക്കല്ലല്ലോ പൊലീസിന്റെ നിയന്ത്രണം. പക്ഷേ ചരിത്ര കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങളില്‍ ഇടപെട്ടതിന് പൊലീസിനെ കുറ്റക്കാരാക്കുകയാണ് കേരളാ സര്‍ക്കാര്‍ ചെയ്തത്. കേരളാ സര്‍ക്കാരിന് എന്തോ തെറ്റു പറ്റിയിട്ടുണ്ട്.
ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ പൊലീസ് ഉണ്ടാവുക എന്നത് സാധാരണമാണെന്നാണ് കേരളാ സര്‍ക്കാര്‍ വിചാരിക്കുന്നത്. അവര്‍ക്കെന്തു പറ്റി?,’ അദ്ദേഹം ചോദിച്ചു.