കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭപരിപാടികള്‍ തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
ബി.ജെ.പി കളിക്കുന്നത് തീ കൊണ്ടാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ബി.ജെ.പി സ്വയം വെള്ളപൂശി മറ്റ് പാര്‍ട്ടിക്കാരെ കരിഓയിലില്‍ മുക്കുകയാണ്. കര്‍ണാടകയില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.’
പ്രതിഷേധപരിപാടിയില്‍ ഉള്ള വിദ്യാര്‍ത്ഥികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ആരും ഭയപ്പെടരുതെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജാമിയ മിലിയയിലേയും ഐ.ഐ.ടി കാണ്‍പൂരിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മമത പറഞ്ഞു. 18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നവരാണെന്നും അവര്‍ പ്രതിഷേധിക്കുന്നതില്‍ അസ്വസ്ഥമാകേണ്ടതില്ലെന്നും മമതാ പറഞ്ഞു.
WATCH THIS VIDEO: