| Tuesday, 24th December 2019, 2:35 pm

പൗരത്വ നിയമം; സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കും, പങ്കെടുക്കുമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചു. നേരത്തെ കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടനുബന്ധിച്ച് പ്രതിപക്ഷവുമായി ചേര്‍ന്ന് സമരവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്.

സംയുക്ത സമരം നടത്തിയ പശ്ചാത്തലത്തില്‍ അതിന്റെ തുടര്‍നടപടികള്‍ ആലോചിക്കാനാണ് യോഗം ചേരുന്നത്. പ്രതിക്ഷത്തിന്റെ അഭിപ്രായവും സൗകര്യവും കൂടി കണക്കിലെടുത്ത് സര്‍വകക്ഷിയോഗത്തിന്റെ സമയം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 29 ന് യോഗം നടത്താമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എത്രയും പെട്ടെന്ന് കക്ഷി നേതാക്കളുടെ യോഗം വിളിച്ച് അഭിപ്രായം ആരായാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more