ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരവെ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളടങ്ങുന്ന സമരക്കാര്‍ക്ക് നിസ്‌കരിക്കാന്‍ സംരക്ഷണ വലയമൊരുക്കി മറ്റ് വിദ്യാര്‍ത്ഥികള്‍. പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്താണ് വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം സംരക്ഷണമൊരുക്കിയത്.
സര്‍വകലാശലയുടെ ഗേറ്റിന് പുറത്താണ് പ്രതിഷേധക്കാര്‍ ആണിനിരന്നത്. നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ക്കുകയയാിരുന്നു.
പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധമാണ് നടക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.
നിരോധനാജ്ഞ മറികടന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ദല്‍ഹിയില്‍ എല്ലാ റോഡുകളും മെട്രോ സ്റ്റേഷനുകളും അടച്ചിരിക്കുകയാണ്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ നീക്കാന്‍ പൊലീസിന് സാധിക്കുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് ടെലഫോണ്‍ അടക്കമുള്ള സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് മറുപടിയുമായി ദല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ദല്‍ഹിയില്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ