ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരവെ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളടങ്ങുന്ന സമരക്കാര്‍ക്ക് നിസ്‌കരിക്കാന്‍ സംരക്ഷണ വലയമൊരുക്കി മറ്റ് വിദ്യാര്‍ത്ഥികള്‍. പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്താണ് വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം സംരക്ഷണമൊരുക്കിയത്.
സര്‍വകലാശലയുടെ ഗേറ്റിന് പുറത്താണ് പ്രതിഷേധക്കാര്‍ ആണിനിരന്നത്. നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ക്കുകയയാിരുന്നു.
#WATCH Delhi: Students and other people of Muslim community offered Namaz outside the gates of Jamia Millia Islamia university. Members of other faiths formed a human chain around them. pic.twitter.com/FEPZOqI1MX
— ANI (@ANI) December 19, 2019
പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധമാണ് നടക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.