എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ കോളേജുകളിലായി രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളം മഹാരാജാസ് കോളേജിന്റെ കവാടത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ കെട്ടിയ ബാനറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
നരേന്ദ്രമോദീ ഈ രാജ്യം നിങ്ങളുടെ തന്തയുടെ വകയല്ല എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. സി.എ.എയും എന്‍.ആര്.സിയും റദ്ദാക്കുക എന്നും ബാനറില്‍ എഴുതിയിരിക്കുന്നു.