ന്യൂദല്‍ഹി: രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്നും തുടരുന്നു. ദല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ബീഹാര്‍, ചെന്നൈ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചെന്നൈ റെയില്‍വേസ്റ്റേഷനിലേക്ക് ഇന്ന് ഇടത് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് അക്രമാസക്തമായി. 21 പേരെ ഇവിടെ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാസിയാബാദില്‍ 3600 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 65 പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അലിഗഡില്‍ 10 പേരെയും ബുലന്ദ്ശ്വറില്‍ 16 പേരെയും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശില്‍ ഇന്ന് 21 ഇടങ്ങളില്‍ ഇന്റര്‍നെറ്റിന് വിലക്കുണ്ട്. ഇന്നലെ ലഖ്‌നൗവില്‍ നടന്ന വലിയ പ്രതിഷേധത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍ രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രയാഗ്‌രാജില്‍ 150 സമരക്കാരെയാണ് ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. 100 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാരാണസിയില്‍ 66 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം യു.പിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.