| Thursday, 19th December 2019, 3:38 pm

ഡൽഹിയിൽ ഇന്റര്‍നെറ്റ് നിരോധിച്ച് കേന്ദ്ര സർക്കാർ; സൗജന്യ വൈഫൈ പദ്ധതി ആരംഭിച്ച് അരവിന്ദ് കെജരിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കേന്ദ്ര സർക്കാർ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച അതെ ദിവസം തന്നെ തലസ്ഥാന നഗരിയിൽ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.

സിറ്റിയുടെ വിവിധ ഭാഗങ്ങളിലായി 11000 വൈഫൈ സ്പോട്ടുകളാണ്‌ സംവിധാനിച്ചിരിക്കുന്നത്.

നേരത്തെ ദല്‍ഹിയില്‍ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്.

സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ വോയ്‌സ്, എസ്.എം.എസ്, ഡാറ്റ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്നപക്ഷം സേവനങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്നുമാണ് എയര്‍ടെല്‍ ട്വീറ്റ് ചെയ്തത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനത്തുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിച്ച സി.പി.ഐ.എം നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി. രാജയും ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. റെഡ് ഫോര്‍ട്ടിന് സമീപം പ്രതിഷേധിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more