'വേഷംകൊണ്ട് തിരിച്ചറിയാനാവില്ല'; ഭരണഘടന വായിച്ച് സ്ത്രീകളുടെ സമൂഹ ഒപ്പന
Kerala News
'വേഷംകൊണ്ട് തിരിച്ചറിയാനാവില്ല'; ഭരണഘടന വായിച്ച് സ്ത്രീകളുടെ സമൂഹ ഒപ്പന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2020, 8:33 am

തിരൂര്‍: വേഷംകൊണ്ട് തിരിച്ചറിയാനാവില്ല എന്ന സന്ദേശമുയര്‍ത്തി ഭരണഘടനാ സംരക്ഷണത്തിനായി മഹിളകള്‍ പ്രതിഷേധ സമൂഹ ഒപ്പന നടത്തി.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരൂര്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ഒപ്പന സംഘടിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തിരൂരില്‍ വെച്ച് നടന്ന ഒപ്പനയില്‍ ജാതിമത ഭേദമന്യേ 400ലധികം പേര്‍ പങ്കെടുത്തു.

അസോസിയേഷന്റെ വിവിധ യൂണിറ്റുകളില്‍ നിന്നായി പത്ത് പേര്‍ വീതം ചേര്‍ന്നാണ് ഒപ്പന കളിച്ചത്. പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്റ് അജിത്രി സമൂഹ ഒപ്പന ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസോസിയേഷന്‍ ഏരിയാപ്രസിഡന്റ് കെ.പി കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.