സി.എ.എയും എന്‍.ആര്‍.സിയും ഇന്ത്യയെ ആഗോള തലത്തില്‍ പാക്കിസ്ഥാനെ പോലെ ഒറ്റപ്പെടുത്തുന്നെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Citizenship Amendment Act
സി.എ.എയും എന്‍.ആര്‍.സിയും ഇന്ത്യയെ ആഗോള തലത്തില്‍ പാക്കിസ്ഥാനെ പോലെ ഒറ്റപ്പെടുത്തുന്നെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2020, 3:47 pm

ന്യൂദല്‍ഹി: പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയ വിഷയങ്ങള്‍ ആഗോള തലത്തില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നുവെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കര്‍ മേനോന്‍. ഇത് പാക്കിസ്താന്റെ അതേ അവസ്ഥയിലേക്കാണ് ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സുഹൃത്തായ ബംഗ്ലാദേശിനെ അകറ്റി നിര്‍ത്തുന്നു. ഇന്ത്യക്ക് പുറത്തു നിന്നുള്ള ആളുകളില്‍ നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ എന്നീ വിഷയങ്ങളില്‍ ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ലോകം എന്തു ചിന്തിക്കുന്നു എന്ന കാര്യം നമ്മള്‍ ആലോചിക്കണം. ജി.ഡി.പി.യുടെ പകുതിയും വരുന്നത് എക്‌സ്റ്റേര്‍ണല്‍ സെക്ടറില്‍ നിന്നാണ്.

ഊര്‍ജം, സാങ്കേതിക വിദ്യ തുടങ്ങിയ ഒട്ടു മിക്കകാര്യങ്ങളിലും നാം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഒറ്റയ്ക്ക് മുന്നോട്ട് പോവുക എന്നത് സാധ്യമല്ല. പക്ഷെ ഇത്തരം നീക്കങ്ങള്‍ നമ്മെ പൂര്‍ണമായും ഒറ്റപ്പെടുത്തും. അതാര്‍ക്കും നല്ലതല്ല. ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.

സ്വാതന്ത്ര സമരകാലത്തേതു പോലെ മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ മാതൃകയായി കാണിക്കാനുള്ള കഴിവും ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

40 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് കശ്മീര്‍ വിഷയം യു.എന്‍ സുരക്ഷാ സമിതിയില്‍ ചര്‍ച്ചയാവുന്നതെന്നും ഹൗഡി മോദി പരിപാടിയില്‍ ട്രംപിനു വോട്ട് ചെയ്യാന്‍ വേണ്ടി അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നു ആഹ്വാനം ചെയ്തത് ഇന്ത്യയുടെ ആഗോള നയങ്ങള്‍ക്കെതിരാണെന്നും ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.

ഒപ്പം പൗരത്വ നിയമത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ യു.എസ് സന്ദര്‍ശനം ഒഴിവാക്കിയ വിദേശകാര്യമന്ത്രിയുടെ നടപടി ശരിയല്ലെന്നും ഇദ്ദേഹം പറഞ്ഞു.