പൗരത്വ നിയമം ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്കെതിരല്ല: മോഹന്‍ ഭാഗവത്
caa
പൗരത്വ നിയമം ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്കെതിരല്ല: മോഹന്‍ ഭാഗവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st July 2021, 5:52 pm

ഗുവാഹത്തി: പൗരത്വ നിയമം ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്കെതിരല്ലെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. എന്‍.ആര്‍.സി., സി.എ.എ. എന്നീ നിയമങ്ങള്‍ക്കൊണ്ട് രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ പൗരത്വം നിയമം കൊണ്ട് ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്ക് ഒരു പോറലുമേല്‍ക്കില്ല. ചിലയാളുകള്‍ ഇതിനെ മുസ്‌ലീം- ഹിന്ദു പ്രശ്‌നമാക്കി ചിത്രീകരിക്കുന്നുണ്ട്,’ മോഹന്‍ ഭാഗവത് പറഞ്ഞു.

പൗരത്വ നിയമം വിവാദമാക്കുന്നവര്‍ക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ നാനി ഗോപാല്‍ മഹന്തയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

വിഭജനകാലത്ത് എല്ലാ രാജ്യങ്ങളും അവരുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയൊഴികെ ആരും ഇത് പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘പാകിസ്താന്‍ ഇത് പാലിച്ചില്ല. വിഭജനകാലത്ത് ജനതാല്‍പര്യം പരിഗണിച്ചില്ല. നേതാക്കളുടെ താല്‍പര്യമായിരുന്നു വിഭജനം,’ മോഹന്‍ ഭാഗവത് പറഞ്ഞു.

സ്വന്തം നാട്ടില്‍ നിന്ന് ഒരുപാട് പേര്‍ക്ക് പോകേണ്ടിവന്നെന്നും അത് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CAA-NRC is not against Muslim citizens of India: RSS chief Mohan Bhagwat