കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളും. എറണാകുളം പാറക്കടവിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്.
എന്‍.ആര്‍.സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ മുദ്രാവാക്യങ്ങളുമായാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം വെടിവെപ്പില്‍ പ്രതിഷേധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ട്രെയിനുകളും തടഞ്ഞു. കോഴിക്കോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ