ന്യൂദല്‍ഹി: രാജ്യത്ത് പൗരത്വ നിയമം നടപ്പിലായി. നിയമപ്രകാരം 14പേര്‍ക്ക് പൗരത്വം നല്‍കി. ആദ്യമായി അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ദൽഹിയിൽ നിന്നുള്ള 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.
ദല്‍ഹിയില്‍ 300 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു. സി.എ.എ വിജ്ഞാപനം പുറത്തിറക്കി രണ്ട് മാസത്തിന് ശേഷമാണ് കേന്ദ്രം ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങിയത്.
Content Highlight: CAA implemented in India; The Center handed over citizenship certificates to 14 people