അഫ്ഗാനിസ്ഥാനെതിരെ ബൗളിങ്ങിനേക്കാള്‍ പേടി ഫീല്‍ഡിങ്ങാണ്: രവി ബിഷ്ണോയി
Sports News
അഫ്ഗാനിസ്ഥാനെതിരെ ബൗളിങ്ങിനേക്കാള്‍ പേടി ഫീല്‍ഡിങ്ങാണ്: രവി ബിഷ്ണോയി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th January 2024, 9:42 am

അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ആദ്യ ടി-ട്വന്റി നടക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മൊഹാലിയിയിലാണ് ആദ്യ മത്സരം. രോഹിത് ശര്‍മ നയിക്കുന്ന പമ്പര ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ മൊഹാലിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. മൊഹായിലെ തണുപ്പ് അതിജീവിച്ച് കൊണ്ടാണ് താരങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.

ഇതിനിടയില്‍ ഇന്ത്യന്‍ യങ് സ്റ്റാര്‍ സ്പിന്നര്‍ രവി ബിഷ്ണോയി ഒരു തമാശ പറയുകയുണ്ടായിരുന്നു. മൂടല്‍മഞ്ഞ് ഉള്ള സമയത്താണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്. അത്തരമൊരു സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ എതിരെ ബൗള്‍ ചെയ്യുന്നതിനേക്കാള്‍ പേടി ഫീല്‍ഡ് ചെയ്യുന്നതാണ് എന്നാണ് താരം പറഞ്ഞത്.

”തണുപ്പില്‍, ബാറ്റര്‍മാര്‍ക്ക് എതിരെ ബൗള്‍ ചെയ്യുന്നതിനേക്കാള്‍ ഫീല്‍ഡിങ്ങിനെ ഞാന്‍ ഭയപ്പെടുന്നു,” രവി ബിഷ്‌ണോയ് സ്‌പോര്‍ട്‌സ് 18-ല്‍ പറഞ്ഞു.

‘ഫ്ലഡ്‌ലൈറ്റുകളുടെ അളവ് കുറവായതിനാല്‍ മൊഹാലിയില്‍ ഫീല്‍ഡ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഗെയിമിന് മുമ്പ് നിങ്ങള്‍ സാഹചര്യത്തിന് തയ്യാറെടുക്കണം, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍ എതിരെയുള്ള 16 അംഗ ടീമില്‍ രവിയും ഉള്‍പ്പെട്ടിട്ടുണ്ട്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ കളിച്ചതിന്റെ പരിചയം താരത്തിനുണ്ട്. ഫ്ലഡ് ലൈറ്റുകളുടെ ഉയരക്കൂടുതല്‍ കാരണം പന്ത് കണ്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നാണ് താരം പറഞ്ഞത്.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി-ട്വന്റി ജനുവരി 14ന് ഇന്‍ഡോറിലും മൂന്നാം ടി-ട്വന്റി ജനുവരി 17ന് ബെഗളൂരുവിലും നടക്കും. ഇന്ത്യയുടെ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ കളിക്കുന്നില്ല.

അഫ്ഗാനിസ്ഥാന്‍ ടീം: ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുള്ള സദ്റാന്‍, മുഹമ്മദ് നബി, കരീം ജനത്, അബ്ദുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്റഫ്, ഫജീബ് അഷ്റഫ്, എഫ്. ഫരീദ് അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍.

ഇന്ത്യന്‍ ടീം: രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), സഞ്ജു (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ഡണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

 

Content Highlight: Ravi Bishnoi says fielding is more feared than bowling against Afghanistan