| Sunday, 20th January 2019, 2:20 pm

തന്നോട് സമ്മതം ചോദിക്കാതെയാണ് പേര് വെച്ചത്, അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സി.പി നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കുന്നില്ലെന്നും പരിപാടിയില്‍ പ്രസംഗിക്കുന്നവരുടെ കൂട്ടത്തില്‍ പേര് ഉള്‍പ്പെടുത്തിയത് തന്നോട് ചോദിക്കാതെയാണെന്നും മുന്‍ ചീഫ് സെക്രട്ടറിയും,ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗവുമായ സി.പി നായര്‍. ന്യൂസ് 18 ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അയ്യപ്പഭക്തസംഗമത്തില്‍ പ്രസംഗിക്കുന്ന ഇരുപത് പേരുടെ പട്ടികയിലാണ് സംഘാടകര്‍ സി.പി നായരുടെ പേരും ഉള്‍പ്പെടുത്തിയത്. സംഘാടകരില്‍ ആരും തന്നോട് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പട്ടികയില്‍ പേര് ചേര്‍ത്തത് തന്നോട് ചോദിക്കാതെയാണെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.

ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം ഇന്ന്. വൈകിട്ട് മൂന്ന് മണി മുതലാണ് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയില്‍ തുടങ്ങുന്നത്. മാതാ അമൃതാനന്ദമയിയാണ് ഉദ്ഘാടനം ചെയ്യുന്നത്. നാലു ലക്ഷം പേര്‍ സംഗമത്തിനെത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more