[share]
[]തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം പോയ അരവിന്ദാക്ഷന്‍ വിഭാഗത്തെ സി.എം.പിയായി അംഗീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സി.പി ജോണ്‍ വിഭാഗം.
സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ജോണ്‍ വിഭാഗം ഇക്കാര്യം കമ്മീഷന് ഫാക്‌സ് ചെയ്തത്. എം.വി രാഘവന് പകരം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല യോഗം ജോണിന് നല്‍കി.
സി.എം.പിയിലെ അരവിന്ദാക്ഷന്‍ വിഭാഗത്തെ സി.പി.ഐ.എമ്മിലേക്ക് സ്വീകരിച്ച പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് വെടിവയ്പ്പില്‍ എം.വി.ആറിന് പങ്കില്ലെന്ന് പ്രസ്താവിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും ജോണ്‍ വിഭാഗം ആവശ്യപ്പെട്ടു.
ടിപിക്കേസില്‍ വിഎസ് മലക്കം മറിഞ്ഞതിന് പിന്നില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി ഫായിസ് ആണോയെന്ന് വി.എസ് വ്യക്തമാക്കണമെന്നും ജോണ്‍ വിഭാഗം ആവശ്യപ്പെട്ടു.
പണ്ട് എം.വി.ആറിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച സി.പി.ഐ.എമ്മിനൊപ്പമാണ് പാര്‍ട്ടിയെ വഞ്ചിച്ച് അരവിന്ദാക്ഷന്‍ വിഭാഗം പോയത്. ഇത്തരത്തില്‍ രാഷ്ട്രീയ നയത്തെ വഞ്ചിച്ചവര്‍ സി.എം.പിയെന്ന പാര്‍ട്ടിപ്പേരും പാര്‍ട്ടിയുടെ പൈതൃകവും സ്വീകരിക്കരുതെന്നും ജോണ്‍ വിഭാഗം ഉന്നയിച്ചു.