[] തിരുവനന്തപുരം: പഠിപ്പ് മുടക്ക് സമരങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാനാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മറ്റ് സമര മാര്‍ഗങ്ങളിലൂടെ ലക്ഷ്യത്തിലെത്താമെങ്കില്‍ അനാവശ്യ പഠിപ്പ് മുടക്ക് ഒഴിവാക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
ചില സാഹചര്യങ്ങളില്‍ പഠിപ്പ് മുടക്ക് സമരത്തിലേര്‍പ്പടേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ കാലത്തിനനുസരിച്ച് സമരമുറകള്‍ സ്വീകരിക്കണമെന്നും എല്ലാത്തിനും പഠിപ്പ് മുടക്ക് അവലംബിക്കരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു.
പഠിപ്പ് മുടക്ക് സമരം കാലഹരണപ്പെട്ടതാണെന്നും വിദ്യാര്‍ഥി സംഘടനകള്‍ പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കണമെന്നമെന്നും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു.
ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.