|

സംഘടന പ്രശ്‌നങ്ങള്‍ തോല്‍വിക്ക് കാരണമായി: സി.പി.ഐ.എം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

cpim[] തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം സംഘടനാപ്രശ്‌നങ്ങളും ദൗര്‍ബല്യവുമാണെന്ന് സി.പി.ഐ.എം വിലയിരുത്തല്‍. തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

അഞ്ച് മണ്ഡലങ്ങളിലെ പരാജയത്തിനു കാരണം സംഘടന ദൗര്‍ബല്യങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്, വടകര, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ചാണ് പാര്‍ട്ടി നേതൃത്വം വിശകലനം ചെയ്തത്.

വിഭാഗീയത ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും തോല്‍വിക്ക് കാരണമായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയം പാളിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. 20 മണ്ഡലങ്ങളില്‍ 8 സീറ്റില്‍ മാത്രമാണ് ഇടതുമുന്നണി വിജയം നേടിയത്.