| Thursday, 14th June 2012, 2:23 pm

ബഷീറിനെ പിന്തുണച്ച് സി.പി.ഐ.എം പ്രമേയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എടവണ്ണ: പി.കെ. ബഷീര്‍ എം.എല്‍.എയ്ക്ക് അനുകൂലമായി എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. സി.പി.ഐ.എം പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. പി.കെ ബഷീറിനെ നിയമസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്  നിയസഭസ്തംബിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികളായിരുന്നു മൂന്നു ദിവസങ്ങളായി പ്രതിപക്ഷം നടത്തിയിരുന്നത്. ഇതിനിടെയാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ നടപടി.

സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടി പ്രതിനിധികളാണ് പ്രമേയത്തെ പിന്തുണച്ചത്. ഒരു പ്രസംഗം നടത്തിയതിന്റെ പേരില്‍ ബഷീറിനെ അനാവശ്യവിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തെ ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചു.

കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പി.കെ. ബഷീര്‍ എം.എല്‍.എയെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണ്. എം.എല്‍.എയ്‌ക്കെതിരെ ഒരു തെളിവും ഇല്ല. എന്നിട്ടും അദ്ദേഹത്തെ കേസില്‍ പ്രതിയായി ചിത്രീകരിക്കുന്നെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.

അതേസമയം കേസില്‍ പി.കെ. ബഷീറിനെതിരേ തെളിവില്ലെന്ന് ഐ.ജി എസ്. ഗോപിനാഥ് വ്യക്തമാക്കി. കൊലപാതകത്തില്‍ എം.എല്‍.എ നേരിട്ട് പങ്കെടുത്തിട്ടില്ല. നേരത്തെ നടന്ന കൊലപാതകത്തിന്റെ പ്രതികാരമായിട്ടാണ് സംഭവമുണ്ടായത്. പ്രസംഗം നടത്തിയതിന്റെ പേരില്‍ ബഷീറിനെ പ്രതിയാക്കാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more