| Friday, 27th March 2015, 4:54 pm

തിരിച്ചറിയല്‍ കാര്‍ഡിന് ആധാര്‍ നമ്പര്‍ വേണമെന്നുള്ള നിര്‍ദേശം ജനാധിപത്യ വിരുദ്ധം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം:  പുതിയ തെരഞ്ഞെടുപ്പ് കാര്‍ഡ് ലഭിക്കുന്നതിന് വേണ്ടി ആധാര്‍ നമ്പര്‍ കൂടെ ആവശ്യമാണെന്ന തെരഞ്ഞെടുപ്പ് കമ്മീന്റെ നിര്‍ദേശം ജനാധിപത്യ വിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൗരന്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി അടുത്ത ദിവസമാണ് പുറത്ത് വന്നത് ഇക്കാര്യം പോലും പരിഗണിക്കാതെയുള്ള കമ്മീഷന്റെ ഏകപക്ഷീയമാണെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

സാധാരണയായി രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാറുള്ളത്, എന്നാല്‍ ഇപ്പോഴത്തെ നിര്‍ദേശം ഈ കീഴ്‌വഴക്കം ലംഘിച്ചാണെന്നും പ്രസ്താവനയിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം മനസിലാക്കിയതെന്നും സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെടുന്നു.

പൊതുജനങ്ങളെ കൂടെ ഭാഗഭാഗാക്കേണ്ട ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥതല ഇടപെടല്‍ മാത്രം ഫലപ്രദമാവുകയില്ല, ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെ ഇടപെടല്‍ സുപ്രധാനമാണെന്നും സി.പി.ഐ.എം അഭിപ്രായപ്പെട്ടു.

നിലവില്‍ എല്ലാ വോട്ടര്‍മാരും ആധാര്‍ കാര്‍ഡ് ഉള്ളവരല്ല. ഇതിനാല്‍ ഇത്തരമൊരു നിര്‍ദേശം കോടതി വിധിയുടെ ലംഘനവും പൗരന്‍മാര്‍ക്ക് നേരെയുള്ള കടന്ന് കയറ്റവുമാണ്. ഓരോ കാര്‍ഡിനും പത്ത് രൂപ വീതം ചുമത്തി അവ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഈടാക്കാനുള്ള തീരുമാനം പൗരന്‍മാര്‍ക്ക് പിഴ ഈടാക്കുന്നതിന് തുല്യമാണ് ഈ തീരുമാനം പുനപരിശോധിക്കണമെന്നും സി.പി.ഐ.എം സെക്രട്ടേറിയറ്റ് ആവശ്യപ്പെടുന്നു.

We use cookies to give you the best possible experience. Learn more