കണ്ണൂര്‍: സി.എം.പി സംസ്ഥാന സെക്രട്ടറി എം.വി.രാഘവന്‍ സി.പി.ഐ നേതാവ് കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സി.പി.ഐയും സി.എം.പിയും തമ്മില്‍ രാഷ്ട്രീയ ഐക്യത്തിന് വഴിയൊരുങ്ങുന്നതാവും ചര്‍ച്ചയെന്ന് സൂചനയുണ്ടായിരുന്നു.[]
എന്നാല്‍ സി.പി.ഐ -സി.എം.പി ലയനമെന്ന ലക്ഷ്യം തല്‍ക്കാലം മുന്നിലില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കാനം രാജേന്ദ്രനുമായി സംസാരിച്ചെന്നും എന്നാല്‍ സി.പി.ഐ- സി.എം.പി ലയനം ഇപ്പോള്‍ ആവശ്യമില്ലെന്നും എം.വി.ആര്‍ പറഞ്ഞു.
യു.ഡി.എഫുമായി പ്രശ്‌നങ്ങളുണ്ടെന്നതിന്റെ അര്‍ത്ഥം എല്‍.ഡി.എഫിലേക്ക് ചേക്കേറുകയെന്നല്ലെന്നും എം.വി.ആര്‍ വ്യക്തമാക്കി. യു.ഡി.എഫില്‍ സി.എം.പി അവഗണന നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച.
ചര്‍ച്ചയില്‍ മുന്നണിയില്‍ സി.എം.പി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു എന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. എന്നാല്‍ ഇത് ലയന ചര്‍ച്ചയല്ലെന്നും അദ്ദേഹം അറിയിച്ചു.
യു.ഡി.എഫിലെ അവഗണന തുടര്‍ന്നാല്‍ മറ്റു വഴികള്‍ തേടുമെന്ന് സി.എം.പി നേതാവ് കെ.ആര്‍.അരവിന്ദാക്ഷന്‍ വ്യക്തമാക്കി. സി.പി.ഐയുമായി ലയിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല.
യു.ഡി.എഫ് ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ലെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറാനുള്ള നീക്കത്തിന് സി.എം.പിയില്‍ നിന്നും എതിര്‍പ്പുണ്ട്. എന്നാല്‍ കാനം എം.വി.ആര്‍ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും പ്രതികരിച്ചു.