തൃശൂര്‍: തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് വിവാദത്തില്‍ പരസ്യമായ അഭിപ്രായം നടത്താന്‍ തയാറല്ലെന്ന് സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. എല്ലാം പരസ്യമായി വിളിച്ചു പറയാന്‍ താന്‍ കെ.മുരളീധരന്‍ അല്ലെന്നും മന്ത്രി പറഞ്ഞു. []
ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം തെറ്റാണെന്ന് പറയാന്‍ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി. ബാലറാമിനെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാക്കിക്കൊണ്ട് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലുണ്ടായ പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് വഴങ്ങുകയില്ലെന്നാണ് ഒരു വിഭാഗം ഐ നേതാക്കളുടെ നിലപാട്.
ഒ. അബ്ദുറഹ്മാന്‍കുട്ടിയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുക എളുപ്പമല്ലെന്നറിഞ്ഞ് കൊണ്ടുതന്നെയാണ് ഐ ഗ്രൂപ്പ് അതിനുള്ള ശ്രമം തുടരുന്നതും.
ബാലറാമിനെ പരിഗണിച്ചാലും ഇല്ലെങ്കിലും ഒ. അബ്ദുറഹ്മാന്‍കുട്ടിയെ ഡി.സി.സി പ്രസിഡന്റ് സ്ഥാനമേല്‍ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പരസ്യ ഗ്രൂപ്പ് യോഗത്തില്‍ ഒരു വിഭാഗം ഐ നേതാക്കള്‍ പറഞ്ഞത്.
എന്നാല്‍ അത്തരമൊരു നീക്കത്തെ പരസ്യമായി മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ തുണയ്ക്കുന്നില്ല. മാത്രമല്ല അവസാന തന്ത്രമെന്ന നിലയില്‍ ജില്ലയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവയ്ക്കണമെന്ന് ഐ ഗ്രൂപ്പ് നേതൃയോഗം തീരുമാനിച്ചിരുന്നു.
ഡി.സി.സി പ്രസിഡന്റിനെ മാറ്റിയാല്‍ കണ്ണൂരിലും പാലക്കാട്ടും അതു വേണ്ടിവരുമെന്നതിനാല്‍ ആ അധ്യായം പുനഃപരിശോധിക്കുക എളുപ്പമല്ലെന്നു നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.