| Sunday, 9th December 2018, 7:20 pm

മൂന്ന് ഭാഗത്ത് നിന്നും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന കേരളത്തിലെ ഏക വിമാനത്താവളം; കണ്ണൂര്‍ വിമാനത്താവളത്തിന്റെ സവിശേഷതകള്‍ ചൂണ്ടിക്കാണിച്ച് സി.എം.ഇബ്രാഹിം - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ് പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി മുന്‍ വ്യോമയാന മന്ത്രി സി.എം. ഇബ്രാഹിം. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരില്‍ ഒരാളായ അദ്ദേഹം മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അദ്ദേഹത്തിന്റെ വാക്കുകളില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രത്യേകതകള്‍ ഇതൊക്കെയാണ്:

1.പാരിസ്ഥിതികമായി അനുകൂലമായ സ്ഥലമാണ് മൂര്‍ഖന്‍പാറ. “ഇക്കോളജിക്കലി ഗ്രീനര്‍” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

2.മൂന്ന് ഭാഗത്ത് നിന്നും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന വിമാനത്താവളം ആണ് കണ്ണൂരിലേത്. കേരളത്തിലെ മറ്റ് എയര്‍പോര്‍ട്ടുകളിലെല്ലാം ഒരു ഭാഗത്ത് നിന്ന് മാത്രമാണ് ലാന്‍ഡിങ്ങ് സാധ്യമാവുക.

Also Read:  സി.പി.ഐ.എമ്മിന് മതില്‍കെട്ടണമെങ്കില്‍ പാര്‍ട്ടി പണം കണ്ടെത്തണം; വനിതാ മതിലിനല്ല, വര്‍ഗീയമതിലിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

3. മട്ടന്നൂര്‍ വരെ വെള്ളത്തിലായാലും മൂര്‍ഖന്‍പറമ്പ് മുങ്ങില്ല. അത്രയും ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളം പൊങ്ങുമെന്ന ആശങ്ക വേണ്ട

4.എയര്‍മാപ്പ് നോക്കിയാല്‍ അതില്‍ ഏഷ്യയിലെ തന്നെ സെന്റര്‍ പ്ലേസ് ആണ് കണ്ണൂരിലേത്.

പനയത്താംപറമ്പ് , മാടായിപ്പാറ മൂര്‍ഖന്‍പറമ്പ് തുടങ്ങി പല സ്ഥലങ്ങളും എയര്‍പ്പോര്‍ട്ടിനായി പരിഗണിച്ചിരുന്നു. എന്ത് കൊണ്ട് മൂര്‍ഖന്‍പാറ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം വിമാനത്താവളം ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന മൂര്‍ഖന്‍പാറയുടെ പ്രത്യേകതകളെ കുറിച്ച് സംസാരിച്ചത്.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍കൈയ്യെടുത്തതിന് സി.എം ഇബ്രാഹിമിനെ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടന വേദിയില്‍ വച്ച് പ്രത്യേകമായി ആദരിച്ചിരുന്നു .

വീഡിയോ : 

We use cookies to give you the best possible experience. Learn more