റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് വീണ്ടും പിന്തുണയുമായി ഇന്ത്യന്‍ ഫൂട്ബോള്‍ താരം സി.കെ വിനീത്.
ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദിന്റെ ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടാണ് വിനീത് പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് ആസാദ് എന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ട്വിറ്ററിലൂടെയും വിനീത് പ്രതികരിച്ചിരുന്നു. ജനാധിപത്യം, മതേതരത്വം എന്നീ ഹാഷ് ടാഗുകളോടെ വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിനീത് അന്ന് പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഇന്നു പുലര്‍ച്ചെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തിരുന്നു.
കസ്റ്റഡിയിലെടുത്തതിന് 10 മണിക്കൂറിനു ശേഷമാണ് ആസാദിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് ആസാദിനെ അറസ്റ്റ് ചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആസാദിനെ വിട്ടുതരില്ലെന്നു പ്രഖ്യാപിച്ച് പ്രതിഷേധക്കാര്‍ അണിനിരന്നെങ്കിലും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ആസാദ് പോകാന്‍ തയ്യാറായത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.