കോഴിക്കോട്: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെ പിന്തുണക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ജമാഅത്തെ ഇസ്‌ലാമി സൈദ്ധാന്തികനും മീഡിയ വണ്‍ മാനേജിങ് എഡിറ്ററുമായ സി. ദാവൂദ്.
വിഷയത്തില്‍ ലിബറല്‍ സമൂഹം ഏത് പ്രായത്തിലും വിവാഹം കഴിക്കാനുള്ള അവകാശത്തിനൊപ്പമാണ് നില്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള എല്ലാ തരം ഇടപെടലുകളെയും അധികാര പ്രയോഗങ്ങളെയും ചോദ്യം ചെയ്യുന്നവരാണ് ഉദാരവാദികള്‍ അഥവാ ലിബറലുകള്‍. ലോകത്ത് ഏറ്റവും പ്രഹരശേഷിയുള്ള അധികാര സ്ഥാപനമാണ് സ്റ്റേറ്റ്.
വലതുപക്ഷത്തിന്റെ പ്രധാനപ്പെട്ടൊരു ആയുധമാണ് സ്റ്റേറ്റ് സദാചാരം.താന്‍ വിവാഹം കഴിക്കണോ, ഇനി അഥവാ കഴിക്കുന്നുണ്ടെങ്കില്‍ ഏത് വയസില്‍ വേണം എന്നതൊക്കെ വ്യക്തിയുടെ തെരഞ്ഞെടുപ്പ് / ചോയ്‌സ് ആവേണ്ടത്,’ സി. ദാവൂദ് പറഞ്ഞു
തെരഞ്ഞെടുപ്പിനുമേല്‍ സ്റ്റേറ്റ് അധികാരം പ്രയോഗിക്കുന്നതും ആ അധികാര പ്രയോഗം വിപുലപ്പെടുത്തുന്നതും സ്റ്റേറ്റ് സദാചാരം കൂടുതല്‍ കര്‍ക്കശമാക്കുന്നതും വലതുപക്ഷം ആഘോഷിക്കുന്നത് മനസ്സിലാക്കാം. ലിബറലുകള്‍ അതും പൊക്കിപിടിച്ച് അര്‍മാദിക്കുന്നതിന്റെ യുക്തി എന്തായിരിക്കും? ലിബറലുകള്‍ വലതുപക്ഷത്തെക്കാള്‍ തീവ്ര സ്റ്റേറ്റിസ്റ്റുകളാകുന്നതിന്റെ കെമിസ്ട്രി എന്താണെന്നും അദ്ദേഹം ചോദിച്ചു.