തെഹല്‍ക്കക്കേസ്: സി.സി ടി.വി ദൃശ്യങ്ങള്‍ പരാതി ശരി വെക്കുന്നതാണെന്ന് ഗോവന്‍ പോലീസ്
India
തെഹല്‍ക്കക്കേസ്: സി.സി ടി.വി ദൃശ്യങ്ങള്‍ പരാതി ശരി വെക്കുന്നതാണെന്ന് ഗോവന്‍ പോലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th January 2014, 12:22 am

[] പനാജി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ആരോപണങ്ങള്‍ ശരിവക്കുന്നതാണ് സി.സി ടി.വി ദൃശ്യങ്ങളെന്ന് ഗോവന്‍ പോലീസ്.

പെണ്‍കുട്ടിയുടെ പരാതി പൂര്‍ണ്ണമായും സത്യമാണെന്ന് തെളിയിക്കുന്നതാണ് സി.സി ടി.വി ദൃശ്യങ്ങള്‍. നേരത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തേജ്പാലിനെ വെറുതെവിടാന്‍ സാധ്യതയുണ്ടെന്ന് പ്രതിഭാഗം വക്കീല്‍ പറഞ്ഞിരുന്നു.

അതിന് തിരിച്ചടിയായിരിക്കുകയാണ് ഗോവന്‍ പോലീസിന്റെ പ്രസ്തുത വെളിപ്പെടുത്തല്‍. ഗോവയില്‍ വച്ച് നടന്ന തെഹല്‍ക്കയുടെ തിങ്ക് ഫെസ്റ്റിനിടെയാണ് തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതോടെ നവംബര്‍ 30 ന് അറസ്റ്റ് ചെയ്യപ്പെട്ട തേജ്പാല്‍ ഇപ്പോള്‍ വാസ്‌കോയിലെ സദാ സബ് ജയിലിലാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354എ,376, 376(2)കെ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.