[]കൊച്ചി: ലോട്ടറി കേസുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ സി.ബി.ഐ ചോദ്യം ചെയ്തു.
സി.ബി.ഐയുടെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മാര്‍ട്ടിനെ ചോദ്യം ചെയ്തത്.[]
സി.ബി.ഐ, ലോട്ടറി കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നത്.
ലോട്ടറിയുമായി ബന്ധപ്പെട്ട് ഭൂട്ടാന്‍ സര്‍ക്കാറിന്റെ നിയമങ്ങള്‍, സാന്റിയാഗോ മാര്‍ട്ടിനുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍, ലോട്ടറി നടത്താനുയള്ള വ്യവസ്ഥകള്‍, എന്നിവ സി.ബി.ഐ അന്വേഷണം സംഘം കത്തിലൂടെ ഭൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ മാര്‍്ട്ടിനുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ ഭൂട്ടാന്‍ സര്‍ക്കാരിനോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂട്ടാന്‍ സര്‍ക്കാര്‍ ഇക്കാര്യം പാലിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ ആവശ്യപ്പെട്ടത്.