[]എറണാകുളം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി തള്ളി. ഹൈക്കോടതിയാണ് ഹരജി തള്ളിയത്. []
കേസില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചി രിക്കുകയാണ്. ഈയവസരത്തില്‍ ഇടപെടാന്‍ കഴിയില്ല. ഹരജിക്കാരന് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ആരോപണം ഉയര്‍ന്നുവന്നതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ കോടതി നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നും പറഞ്ഞു.
റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ അത് ആശങ്കയുളവാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷനായിട്ടുള്ള ബെഞ്ച് വിലയിരുത്തി.
അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടേണ്ടത് വിചാരണ കോടതിയാണ്. ആരോപണം സത്യമെങ്കില്‍ അത് അന്വേഷിക്കുക തന്നെ വേണം.
റിപ്പോര്‍ട്ടിന്റെ ന്യായന്യായങ്ങള്‍ അന്വേഷിക്കേണ്ടത് വിചാരണ കോടതിയാണ്. ആരോപണം തെറ്റെങ്കില്‍ അത് ഉന്നയിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടെന്ന കെ.എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹരജി നല്‍കിയത്.