ജയ്പുര്‍: ജിഗ്നേഷ് മേവാനി എം.എല്‍.എയെ ജയ്പുര്‍ വിമാനത്താവളത്തല്‍ വെച്ച് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ബി.ആര്‍ അംബേദ്ക്കറെ കുറിച്ചും സംസാരിക്കാനെത്തിയ തന്നെ രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലേക്ക് കടത്തി വിട്ടില്ലെന്ന് ജിഗ്നേഷ് തന്നെയാണ് ഫേസ് ബുക്കിലൂടെ പറഞ്ഞത്.
Read Also : ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്തില്‍ ദളിത് പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രതിമ നന്നാക്കി
മാധ്യമങ്ങളുടെ അടിയന്തിര ശ്രദ്ധയ്ക്ക് എന്ന ആമുഖേേത്താടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ജയ്പുര്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ തടഞ്ഞെന്നും നാഗോര്‍ ജില്ലയിലേക്ക് കടത്തി വിടില്ലെ്ന്നും പറയുന്ന കത്തില്‍ തന്നെ നിര്‍ബന്ധിപ്പിച്ച് ഒപ്പ് വെപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധഭാഗത്ത് നിന്നും അംബേദക്കര്‍ പ്രതിമകളെ തകര്‍ക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് അംബേദ്ക്കര്‍ പരിപാടിക്കെത്തിയ ജിഗ്നേഷിന് വിലക്കുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ഗുജറാത്തിലെ അഹമദാബാദില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ ബി.ജെ.പി എം.പി കീര്‍ത്തി സൊളാങ്കിയെ ജിഗ്‌നേഷ് മേവാനി എം.എല്‍.എയുടെ അനുയായികള്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് നേരിയ സംഘര്‍ഷവും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്നു പോലീസ് അഞ്ച് ദളിത് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.