ന്യൂദല്‍ഹി: അസം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും മികച്ച മുന്നേറ്റം. അതേസമയം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും മികച്ച പ്രകടനമാണ് നടത്തുന്നത്.
ബംഗാളില്‍ നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍ നില്‍ക്കുന്നത്.
ബി.ജെ.പി കോട്ടയായ ദിന്‍ഹതയിലും തൃണമൂല്‍ തന്നെയാണ് മുന്നില്‍.
അസമിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ ബി.ജെ.പിയും സഖ്യകക്ഷികളും ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
ഭബാനിപൂര്‍, മരിയാനി, തൗറ സീറ്റുകളില്‍ യഥാക്രമം ബി.ജെ.പി സ്ഥാനാര്‍ഥികളായ ഫണിധര്‍ താലുക്ദാര്‍, രൂപജ്യോതി കുര്‍മി, സുശാന്ത ബോര്‍ഗോഹെയ്ന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ ദെഗ്ലൂറില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിതേഷ് റാവുസാഹെബ് അന്തപുര്‍കര്‍ ബി.ജെ.പിയുടെ സുഭാഷ് പിരാജിറാവു സബ്നെയെക്കാള്‍ 1624 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ നാല് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഖണ്ട്വ ലോക്സഭാ മണ്ഡലത്തിലും മറ്റ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.