| Friday, 8th September 2023, 12:20 pm

ത്രിപുരയില്‍ സി.പി.ഐ.എമ്മിന് തിരിച്ചടി; ബി.ജെ.പി മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടി. ബോക്‌സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക് ജയം. 2003 മുതല്‍ സി.പി.എം തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്‌സാനഗര്‍.

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധന്‍പുരിലും ബി.ജെ.പി വിജയിച്ചു. 18871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ധന്‍പുര്‍ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായിരുന്നു. കേന്ദ്ര മന്ത്രിയായ പ്രതിമാ ഭൗമിക് വിജയിച്ച മണ്ഡലമായിരുന്നു ധന്‍പുര്‍. പ്രതിമ രാജിവെച്ചതിന് ശേഷം രാജിവെച്ചതിനെ തുടര്‍ന്നാണ് ധന്‍പുരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

സി.പി.എം. എം.എല്‍.എ ആയിരുന്ന ശംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബോക്‌സാനഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2023 പൊതു തെരഞ്ഞെടുപ്പില്‍ ശംസുല്‍ ഹഖിനോട് പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി തഫജ്ജല്‍ ഹുസൈനാണ് ബോക്‌സാനഗറില്‍ സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസും തിപ്ര മോത പാര്‍ട്ടിയും രണ്ടിടങ്ങളിലും മത്സരിച്ചിരുന്നില്ല.

Content Highlights: Bypoll Election; BJP wins in Tripura

Latest Stories

We use cookies to give you the best possible experience. Learn more