അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടി. ബോക്‌സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക് ജയം. 2003 മുതല്‍ സി.പി.എം തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്‌സാനഗര്‍.
ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധന്‍പുരിലും ബി.ജെ.പി വിജയിച്ചു. 18871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ധന്‍പുര്‍ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായിരുന്നു. കേന്ദ്ര മന്ത്രിയായ പ്രതിമാ ഭൗമിക് വിജയിച്ച മണ്ഡലമായിരുന്നു ധന്‍പുര്‍. പ്രതിമ രാജിവെച്ചതിന് ശേഷം രാജിവെച്ചതിനെ തുടര്‍ന്നാണ് ധന്‍പുരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.