പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ബൈജു. മാധ്യമപ്രവര്‍ത്തകന്‍ ലല്ലുവിന് നല്‍കിയ അഭിമുഖത്തിലാണ് ബൈജു അനുഭവം പങ്കുവെക്കുന്നത്.
പൃഥ്വിരാജ് പറയുന്നതല്ലാതെ മറ്റൊന്നും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ അവന്‍ സമ്മതിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ബൈജു പറയുന്നു.
‘ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,’ ബൈജു പറഞ്ഞു.
അഭിനയിക്കാന്‍ ഒരിക്കലും ആരോടും ചാന്‍സ് ചോദിച്ച് നടന്നിട്ടില്ലെന്നും ഇടിച്ചുകേറുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും അദ്ദേഹം പറയുന്നു.
അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ച് നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ട് വേണം അഭിനയം നിര്‍ത്താനെന്ന് താന്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും ബൈജു പറഞ്ഞു.
അങ്ങനെയാണ് പുത്തന്‍പണം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതിന് ശേഷം തുടര്‍ച്ചയായി ചിത്രങ്ങള്‍ കിട്ടിത്തുടങ്ങിയെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
ഇനി സിനിമകള്‍ വരുമ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ മാത്രമേ താന്‍ അഭിനയിക്കൂവെന്നും ബൈജു പറയുന്നുണ്ട്.