ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് തരംഗം സൃഷ്ടിച്ച ബൈജൂസ് ലേണിംഗ് ആപ്പിനെ 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായി തെരഞ്ഞെടുത്തു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഇത്രയും അഭിമാനകരമായ ഒരു ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
ബൈജൂസ് പോലെയുള്ള ഒരു കമ്പനിയുമായി പങ്കാളികളാവുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ലോകത്തിലെ വിവിധ കമ്മ്യൂണിറ്റികളുമായി ഇടപഴകാനും ലോകത്തെമ്പാടുമുള്ള യുവാക്കളെ ശാക്തീകരിക്കാനും അത് സഹായകമാവും,’ ഫിഫയുടെ കൊമേഷ്യല്‍ ഓഫീസറായ കേ മദാതി പറഞ്ഞു.
ആ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പിനായി സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ക്രിപ്റ്റോ ഡോട്ട് കോമുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് ബൈജൂസുമായി കരാറിലെത്തിയതെന്ന് ഫിഫ അറിയിച്ചു.
അതേസമയം, സേപോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട തുകയോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
2011ലാണ് ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് ബൈജൂസ് എന്ന പേരില്‍ എഡ്യൂടെക് സ്റ്റാര്‍ട്ട് അപ് ആരംഭിക്കുന്നത്. 2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 18 ബില്യണ്‍ ഡോളറാണ് ബൈജൂസിന്റെ ആസ്തി.
Content Highlight: BYJU’S named sponsor of Qatar World Cup