[]ബംഗലൂരു: കെ.പി സുവീരന്റെ “ബ്യാരി” ക്ക് കര്‍ണാടക ചലച്ചിത്ര പുരസ്‌കാരം. ബ്യാരി ഭാഷയിലുള്ള സിനിമക്ക് ജുറിയുടെ പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്.
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമെന്ന നിലക്കാണ് “ബ്യാരി” 2010-11 വര്‍ഷത്തിലെ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹമായത്. മലയാളിയായ സുവീരന്റെ “ബ്യാരി” മുന്‍പും ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം നേടിയ “ബ്യാരി” നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
മലയാളിയായ മല്ലികക്ക് “ബ്യാരി”യിലെ അഭിനയത്തിന ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. അല്‍ത്താഫ് ഹുസൈനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ബ്യാരി സമുദായത്തിന്റെ കഥ പറയുന്ന സിനിമ ഇസ്‌ലാമിലെ വിവാഹമോചനവും അത് സ്ത്രീ സമൂഹത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്നുമെല്ലാം ചര്‍ച്ച ചെയ്യുന്നു.