|

ഉപതെരഞ്ഞെടുപ്പ്; ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പിക്ക് തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി വിജയിച്ചു.

അഞ്ചാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 328 വോട്ടിനാണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ഇതോടെ 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി.

Read Also : സ്‌ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ല; സുരക്ഷാ വീഴ്ച്ചയെന്ന് ഗവര്‍ണര്‍

576 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്തുനിന്നാണ് 328 ന്റെ ഭൂരിപക്ഷത്തിലേക്ക് എത്തിയത്.

ആര്‍.എം.പിയുടെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും മന്ത്രിമാരുള്‍പ്പടെ വീടുകള്‍ കയറി പ്രചരണം നടത്തിയിട്ടും പാര്‍ട്ടിയെ പരാജയപ്പെടുത്താനായില്ലെന്നും ആര്‍.എം.പി നേതാവ് എന്‍ വേണു പറഞ്ഞു.

ആര്‍.എം.പി അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.