ഉപതെരഞ്ഞെടുപ്പ്: കണ്ണൂരില്‍ മുഴുവന്‍ വാര്‍ഡിലും എല്‍.ഡി.എഫിന് വിജയം
Kerala News
ഉപതെരഞ്ഞെടുപ്പ്: കണ്ണൂരില്‍ മുഴുവന്‍ വാര്‍ഡിലും എല്‍.ഡി.എഫിന് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th February 2019, 12:59 pm

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ വാര്‍ഡിലും എല്‍.ഡി.എഫിന് വിജയം. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി കാവുമ്പായി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ രാജന്‍ 245 വോട്ടിന് വിജയിച്ചു. യു.ഡി.എഫിലെ പി മാധവനെയാണ് തോല്‍പ്പിച്ചത്.

ഇ. രാജുവിന് 415 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി. മാധവന് 170 വോട്ടാണ് ലഭിച്ചത്. സി.പി.ഐ.എം എല്‍.ഡി.എഫ് കൗണ്‍സിലറായിരുന്ന എന്‍ കോരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് ജയിച്ചത്. 704 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.

കല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹനന്‍ 639 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രമോദിനെയാണ് തോല്‍പ്പിച്ചത്. 731 വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 92 വോട്ടുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. പഞ്ചായത്തംഗമായിരുന്ന എല്‍.ഡി.എഫിലെ പുത്തലത്ത് ജയരാജന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 633 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ വിജയിച്ചത്.


തെക്കന്‍ കേരളത്തില്‍ നടന്ന നാല് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്നിലും ബി.ജെ.പിക്ക് രണ്ടാം സ്ഥാനം


കീഴല്ലൂര്‍ പഞ്ചായത്ത് എളംമ്പാറ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.കെ കാര്‍ത്തികേയന്‍ 269 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം പ്രേമരാജനെയാണ് തോല്‍പിച്ചത്.

ആകെ പോള്‍ ചെയ്ത 1015 വോട്ടില്‍ എല്‍.ഡി.എഫിന് 593 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എം പ്രേമരാജന് 324 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ഇ.നാരായണന് 98 വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് അംഗം കോണ്‍ഗ്രസ് എസിലെ പി. ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 192 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.