നമ്മള്‍ സാധാരണ പരിചയക്കാരോടാണ് ഇടപാടുകളൊക്കെ നടത്തുക. പ്രത്യേകിച്ചും ധനഇടപാടുകള്‍. എന്നാല്‍ യൂസ്ഡ് കാര്‍ പര്‍ച്ചേസില്‍ ഇതൊന്നുമായിരിക്കില്ല നടക്കുക. ഇന്റര്‍നെറ്റിലോ,പരസ്യം വഴിയോ മാത്രം പരിചയമുള്ളവരുമാണ് ഇടപാട് നടത്തേണ്ടി വരിക. അപ്പോള്‍ നമ്മള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ വളരെ ശ്രദ്ധവേണം. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചായിരിക്കണം ഇടപാട്
1. വാഹനം പരിശോധിക്കണം
പകല്‍വെളിച്ചത്തിലായിരിക്കണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനം കാണേണ്ടതും പരിശോധിക്കേണ്ടതും. ആക്‌സിഡന്റ് നടന്നതായോ,കേടുപാടോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം നിര്‍ബന്ധമായും നിങ്ങള്‍ ഓടിച്ചുനോക്കണം. എന്‍ജിന് തകരാറുണ്ടോയെന്ന് തിരിച്ചറിയാം. എന്നാല്‍ നിങ്ങള്‍ക്ക് ഇക്കാര്യം ഓടിച്ചുനോക്കിയിട്ട് മനസിലാകുന്നില്ലെങ്കില്‍ മെക്കാനിക്കിനെ വിളിച്ചുനോക്കി പരിശോധിക്കാം.
2.സര്‍വീസ് ഇന്‍വോയിസ് മറക്കരുത്
മുമ്പ് വാഹനം അറ്റകുറ്റപ്പണി നടത്തിയതിന്റെ എന്തെങ്കിലും പേപ്പറുകള്‍ ഉണ്ടെങ്കില്‍ ചോദിക്കുന്നത് നല്ലതാണ്. ഇത് അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നാണോ അറ്റകുറ്റപ്പണി നടത്തിയതെന്ന് അറിയാനാകും. മെയിന്റനന്‍സ് റെക്കോര്‍ഡില്‍ ഇതിന്റെ മൈലേജ് എത്രയെന്ന് പരിശോധിക്കാന്‍ സഹായിക്കും,കൂടാതെ സമീപകാലത്തായി വണ്ടിയില്‍ പുതുക്കിയതോ നന്നാക്കിയതോ ആയ പാട്‌സുകളെ കുറിച്ച് ധാരണ ലഭിക്കും
3.വില്‍പ്പനക്കാരനുമായുള്ള കൂടിക്കാഴ്ച്ച
യൂസ്ഡ് വെഹിക്കിള്‍ വാങ്ങുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. നമ്മള്‍ എപ്പോഴും വണ്ടി സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കാറ്. വില്‍ക്കുന്നയാളിനെ കുറിച്ച് ആലോചിക്കാറില്ല. അതുപാരാ. വില്‍പ്പനക്കാരന്റെ ജോലിയെന്താണെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ അറിഞ്ഞുവെക്കുന്നത് ഭാവിയില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നല്ലതാണ്.
4. പണം എപ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്യണം ?
വാഹനം വില്‍പ്പനക്കാരന്റെ പക്കല്‍ നേരിട്ട് കാണുംവരെ ടോക്കണോ,മുഴുവന്‍ തുകയോ നല്‍കാന്‍ പാടില്ല. ഡീല്‍ പൂര്‍ണമായാല്‍ മാത്രമെ മുഴുവന്‍ തുകയും നല്‍കാന്‍ പാടുള്ളൂ.അല്ലാത്തപക്ഷം കബളിപ്പിക്കപ്പെട്ടേക്കാം