| Sunday, 2nd September 2018, 5:40 pm

യുദ്ധവിമാന കരാറില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യതാല്പര്യങ്ങള്‍ ഒറ്റുകൊടുക്കുന്നു; കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ ജെറ്റ് വിമാനക്കരാറില്‍ എന്‍.ഡി.എ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്തിന് 126 യുദ്ധവിമാനങ്ങള്‍ ആവശ്യമുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഫ്രാന്‍സിലെ ഡാസാള്‍ട്ട് ഏവിയേഷന്‍ കമ്പനിയുമായി വെറും 36 വിമാനങ്ങള്‍ മാത്രം വാങ്ങാനുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പ് വെച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.


ALSO READ: ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നെ കോടതി; തെലങ്കാനയില്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്


കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചൗത്രെവേദിയാണ് വിമര്‍ശനമുന്നയിച്ചത്.

രാജ്യത്തിന് മൊത്തം 126 വിമാനങ്ങള്‍ ആവശ്യമുണ്ട്. വെറും 36 വിമാനങ്ങള്‍ മാത്രം വാങ്ങാനുള്ള കരാറില്‍ ഒപ്പ് വെച്ചതില്‍ ദുരൂഹതയുണ്ട്. പ്രിയങ്ക പറഞ്ഞു. രാജ്യതാല്പര്യങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണയം വെയ്ക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.


ALSO READ: ഗംഗാനദിയില്‍ ആഡംബര ക്രൂയിസ് ഉദ്ഘാടനം ചെയ്ത് ആദിത്യനാഥ്; പുണ്യനദിയില്‍ മദ്യവും മാംസവും വിളമ്പാന്‍ അനുവദിക്കില്ലെന്ന് സന്യാസികള്‍


“”ഒരു വിമാനത്തിന് 526 കോടി എന്നുള്ളത് എങ്ങനെയാണ് പിന്നീട് 1670 കോടിയായത്. പ്രധാനമന്ത്രി ഉത്തരം തരണം. 70 വര്‍ഷത്തെ ക്ലീന്‍ റെക്കോര്‍ഡുള്ള പബ്ലിക്ക് സെക്റ്ററിനെ തഴഞ്ഞ് 12 വര്‍ഷത്തെ മാത്രം പാരമ്പര്യമുള്ള കമ്പനിയെ ഇത് ഏല്പ്പിച്ചത് എന്തിനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം”” കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വന്ന കരാറാണിത്. അന്ന് കരാര്‍ നടപ്പായില്ലെങ്കിലും, സര്‍ക്കാര്‍ സുതാര്യത ഉറപ്പ് വരുത്തിയിരുന്നു. പ്രിയങ്ക അവകാശപ്പെട്ടു.

We use cookies to give you the best possible experience. Learn more