ബട്ടര്‍കപ്പ്: കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം നാല്‍പ്പത്തിമൂന്ന്
Discourse
ബട്ടര്‍കപ്പ്: കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം നാല്‍പ്പത്തിമൂന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2014, 2:38 pm

“ആരുമല്ല… ആരുമല്ല… ആരുമല്ല…” എന്നുറക്കെ വെസ്റ്റ്‌ലി വിളിച്ചുകൂവുന്നതുവരെ ഈ വിനോദം തുടരുന്നു. ഒടുക്കം കുറേയേറെ തവണ കൈകള്‍ വെള്ളത്തില്‍ മുക്കുന്നു. എന്നിട്ടയാളും രാജകുമാരനും രഹസ്യമാര്‍ഗം വഴി പുറത്തേക്കു പോവുന്നു. മരുന്നുകളുമായി ആല്‍ബിനോ എത്തുന്നു. പീഡനത്തിന്റെ സമയങ്ങളിലൊക്കെ ആല്‍ബിനോ അടുത്തെവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവണം.
butter-cup-1കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം നാല്‍പ്പത്തിമൂന്ന്‌


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


അന്നു രാത്രി, അവര്‍ വെസ്റ്റ്‌ലിയെ പീഡിപ്പിക്കാന്‍ തുടങ്ങി. റൂഗന്‍ പ്രഭുവാണ് യഥാര്‍ത്ഥ പീഡനം നടത്തിയത്. രാജകുമാരന്‍ വെറുതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് നോക്കിയിരിക്കുക മാത്രമേ ചെയ്തുള്ളൂ. പ്രഭുവിന്റെ സാമര്‍ത്ഥ്യത്തെ മനസ്സിലയാള്‍ പുകഴ്ത്തിക്കൊണ്ടിരുന്നു.

പ്രഭുവിന് വേദനയെക്കുറിച്ച് നന്നായറിയാം. വേദനയോടൊപ്പംതന്നെ നിലവിളിയുടെ പിന്നിലുള്ള കാരണങ്ങളും അയാളെ രസിപ്പിച്ചിരുന്നു. രാജകുമാരന്‍ വേട്ടയ്ക്കുവേണ്ടി തന്റെ ജീവിതം ചെലവഴിച്ചപ്പോള്‍ റൂഗന്‍പ്രഭു തന്റെ സമയം മുഴുവന്‍ വേദനയെക്കുറിച്ച് വായിക്കാനും പഠിക്കാനുമാണ് ചെലവഴിച്ചത്.

“ശരി”. “ആരംഭിക്കുന്നതിന് മുന്‍പ് എന്റെ ഒരു ചോദ്യത്തിന് നീ ഉത്തരം നല്കണം. ഇതുവരെയുള്ള നിന്റെ പരിചരണത്തില്‍ വല്ല അപാകതകളുമുണ്ടായിരുന്നോ?” അഞ്ചാമത്തെ നിലയിലെ കൂട്ടില്‍ കിടക്കുന്ന വെസ്റ്റ്‌ലിയോട് രാജകുമാരന്‍ ആരാഞ്ഞു.

“ഒന്നുമില്ല. സത്യത്തില്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. ഇടയ്ക്കിടെ ചങ്ങലകള്‍ അഴിച്ചുമാറ്റിയിരുന്നെങ്കില്‍. പക്ഷേ, നിങ്ങള്‍ തടവില്‍ കിടക്കുമ്പോള്‍ കിട്ടുന്നതില്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ പാടില്ലല്ലോ? ആല്‍ബിനോയുടെ രോഗശുശ്രൂഷ കേമം തന്നെ. ചുമലിലെ മുറിവെല്ലാം ഉണങ്ങിക്കഴിഞ്ഞു. ഭക്ഷണം അതികേമം. വീഞ്ഞും ബ്രാണ്ടിയുമെല്ലാം മുന്തിയതുതന്നെ.”

‘ആരും എന്നെ നിയോഗിച്ചതല്ല. ഞാനവളെ തട്ടിക്കൊണ്ടുപോയിട്ടുമില്ല. അവളെ തട്ടി ക്കൊണ്ടുപോവുന്നവരില്‍നിന്ന് ഞാനവളെ രക്ഷിക്കുകയാണ് ചെയ്തത്.’

“അപ്പോള്‍ നീ തികച്ചും ആരോഗ്യവാനാണല്ലേ?” രാജകുമാരന്‍.

“ചങ്ങലയിട്ടതുകാരണം എന്റെ കാലുകള്‍ക്ക് ചെറിയൊരു മരവിപ്പുണ്ട്. അത്രമാത്രം.”

“ശരി. ദൈവം സാക്ഷിയായി ഞാന്‍ പറയുന്നു, എന്റെ അടുത്ത ചോദ്യത്തിന് നീ ഉത്തരം നല്‍കിയാല്‍ ഈ രാത്രിതന്നെ നിന്നെ ഞാന്‍ മോചിപ്പിക്കാം. പക്ഷേ, എല്ലാം നീ തുറന്നു പറയണം. കള്ളം പറഞ്ഞാലെനിക്കറിയാം. പിന്നെ നിന്റെ നേരെ പ്രഭുവിനെ അയയ്ക്കാതിരിക്കാന്‍ എനിക്കാവില്ല.”

“എനിക്കൊന്നും ഒളിക്കാനില്ല. ചോദിച്ചോളൂ.”

“രാജകുമാരിയെ തട്ടിക്കൊണ്ടുപോകാന്‍ നിന്നെ ആരാണ് നിയോഗിച്ചത്? ഗില്‍ഡറിലെ ആരാണയാള്‍? കുറേയെല്ലാം ഞങ്ങള്‍ക്കറിയാം. അയാളുടെ പേരു പറഞ്ഞാല്‍ നിന്നെ ഞങ്ങള്‍ വെറുതെ വിടാം.”

“ആരും എന്നെ നിയോഗിച്ചതല്ല. ഞാനവളെ തട്ടിക്കൊണ്ടുപോയിട്ടുമില്ല. അവളെ തട്ടിക്കൊണ്ടുപോവുന്നവരില്‍നിന്ന് ഞാനവളെ രക്ഷിക്കുകയാണ് ചെയ്തത്.”

“നീയൊരു മര്യാദക്കാരനെപ്പോലെ തോന്നുന്നു. എന്റെ രാജകുമാരിക്ക് നിന്നെ വര്‍ഷങ്ങളായി അറിയാം. അവളുടെ പേരില്‍ ഞാന്‍ നിനക്കൊരവസരം കൂടി തരുന്നു. നിന്നെ വാടകയ്‌ക്കെടുത്ത ഗില്‍ഡറിലെ ആളുടെ പേരെന്താണ്? പറയൂ. അല്ലെങ്കില്‍ നീ സഹിക്കേണ്ടിവരും.”

“ഞാന്‍ സത്യം ചെയ്യുന്നു. ആരും എന്നെ വാടകയ്‌ക്കെടുത്തില്ല.”

പ്രഭു വെസ്റ്റ്‌ലിയുടെ കൈകള്‍ പൊള്ളിക്കാന്‍ തുടങ്ങി. പ്രഭു വെസ്റ്റ്‌ലിയുടെ കൈ എണ്ണയില്‍ മുക്കുന്നു. എന്നിട്ടൊരു മെഴുകുതിരി കത്തിച്ചയാളുടെ കൈകള്‍ക്കടുത്ത് പിടിക്കുന്നു. കൈകള്‍ നിറയെ പൊള്ളിക്കുന്നതുവരെ.

“ആരുമല്ല… ആരുമല്ല… ആരുമല്ല…” എന്നുറക്കെ വെസ്റ്റ്‌ലി വിളിച്ചുകൂവുന്നതുവരെ ഈ വിനോദം തുടരുന്നു. ഒടുക്കം കുറേയേറെ തവണ കൈകള്‍ വെള്ളത്തില്‍ മുക്കുന്നു. എന്നിട്ടയാളും രാജകുമാരനും രഹസ്യമാര്‍ഗം വഴി പുറത്തേക്കു പോവുന്നു. മരുന്നുകളുമായി ആല്‍ബിനോ എത്തുന്നു. പീഡനത്തിന്റെ സമയങ്ങളിലൊക്കെ ആല്‍ബിനോ അടുത്തെവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവണം.

താഴെ നിന്ന് കോണിപ്പടികളിലൂടെ മുകളിലേക്ക് കയറുമ്പോള്‍ പ്രഭു രാജകുമാരനോട് പറഞ്ഞു: “ഞാന്‍ ശരിക്കും ഊറ്റം കൊള്ളുന്നു. അതൊരു യഥാര്‍ത്ഥ ചോദ്യമായിരുന്നു. അവന്‍ പറഞ്ഞത് സത്യമാണ്. നമുക്ക് രണ്ടുപേര്‍ക്കും അതറിയാം.”

അടുത്ത പേജില്‍ തുടരുന്നു


അയാള്‍ ആവശ്യത്തിലധികം “പരിശീലനം” നേടിക്കഴിഞ്ഞിരുന്നു. പ്രഭു മെഴുകുതിരി അടുപ്പിച്ചപ്പോള്‍ വെസ്റ്റ്‌ലി കണ്ണുകള്‍ മോന്തായത്തിലേക്കുയര്‍ത്തി, കണ്ണടച്ചു. എന്നിട്ട് മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ടയാള്‍ തലച്ചോറിനെ പിന്‍വലിച്ചു.  ബട്ടര്‍കപ്പിനെക്കുറിച്ചാണവന്‍ ആലോചിച്ചിരുന്നത്. അവളുടെ സ്വര്‍ണമുടി. അവളുടെ മൃദുലമായ ശരീരം. അവളെ അവന്റെ ശരീരത്തോടു ചേര്‍ത്തു.


butter-cup-43

രാജകുമാരന്‍ തലയാട്ടി. രാജകുമാരന്റെ എല്ലാ പദ്ധതികളും പ്രഭുവിനറിയാമല്ലോ? പ്രഭു തുടര്‍ന്നു:

“എന്താണ് സംഭവിച്ചതെന്നറിയാന്‍ എനിക്ക് കൗതുകമുണ്ട്. ഏത് വേദനയാണ് ഒട്ടും സഹിക്കാനാവാത്തത്. ശാരീരികവേദനയോ, അതല്ല മാനസിക ക്ഷോഭമോ. സത്യം പറഞ്ഞാല്‍ സ്വതന്ത്രനാക്കാമെന്നു പറയുന്നു. സത്യം പറയുന്നു, എന്നിട്ടും അയാളെ കള്ളനെന്നു വിളിക്കുന്നു.”

“എനിക്കു തോന്നുന്നു, ശാരീരികവേദനയാണെന്ന്” -രാജകുമാരന്‍.

“എനിക്ക് തോന്നുന്നത് അത് ശരിയല്ലെന്ന്” -പ്രഭു.

സത്യത്തില്‍ രണ്ടു കൂട്ടരും പറഞ്ഞത് ശരിയല്ല. വെസ്റ്റ്‌ലി ഒട്ടും വേദനിച്ചില്ല. അവരെ സന്തോഷിപ്പിക്കാനാണയാള്‍ നിലവിളിച്ചത്. ഒരു മാസമായി അയാള്‍ തന്റെ പ്രതിരോധം പരിശീലിക്കുകയായിരുന്നു.

അയാള്‍ ആവശ്യത്തിലധികം “പരിശീലനം” നേടിക്കഴിഞ്ഞിരുന്നു. പ്രഭു മെഴുകുതിരി അടുപ്പിച്ചപ്പോള്‍ വെസ്റ്റ്‌ലി കണ്ണുകള്‍ മോന്തായത്തിലേക്കുയര്‍ത്തി, കണ്ണടച്ചു. എന്നിട്ട് മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ടയാള്‍ തലച്ചോറിനെ പിന്‍വലിച്ചു.

ബട്ടര്‍കപ്പിനെക്കുറിച്ചാണവന്‍ ആലോചിച്ചിരുന്നത്. അവളുടെ സ്വര്‍ണമുടി. അവളുടെ മൃദുലമായ ശരീരം. അവളെ അവന്റെ ശരീരത്തോടു ചേര്‍ത്തു. അവന്റെ തോലു കരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവള്‍ അവന്റെ കാതില്‍ മന്ത്രിക്കുകയായിരുന്നു “ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.

ഒരേ ഗോളത്തില്‍ ഇത്രയും ഉല്‍കടമായ രണ്ടു പ്രേമങ്ങള്‍ക്ക് സ്ഥാനമുണ്ടോ? അതിനുമാത്രം സ്ഥലമുണ്ടോ? പ്രിയപ്പെട്ടവനെ.’

നിന്റെ പ്രേമം പരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ നിന്നെ തീ ചതുപ്പില്‍ ഉപേക്ഷിച്ചത് -അതെന്റെയത്ര അഗാധമാണോ എന്നറിയാന്‍. ഒരേ ഗോളത്തില്‍ ഇത്രയും ഉല്‍കടമായ രണ്ടു പ്രേമങ്ങള്‍ക്ക് സ്ഥാനമുണ്ടോ? അതിനുമാത്രം സ്ഥലമുണ്ടോ? പ്രിയപ്പെട്ടവനെ.”

ആല്‍ബിനോ അവന്റെ വിരലുകള്‍ മരുന്നുവെച്ചുകെട്ടി. വെസ്റ്റ്‌ലി അനങ്ങാതെ കിടന്നു.

ആദ്യമായി ആല്‍ബിനോ സംസാരിക്കാന്‍ തുടങ്ങി.

“അവരോടു പറയുന്നതാണ് നല്ലത്.”

വെസ്റ്റ്‌ലി ചുമല്‍ കുലുക്കുക മാത്രം ചെയ്തു.

ആല്‍ബിനോ വീണ്ടും മന്ത്രിച്ചു: “അവരൊരിക്കലും നിര്‍ത്തില്ല. ആരംഭിച്ചാല്‍ അവര്‍ നിര്‍ത്തില്ല. അവര്‍ക്കറിയേണ്ടത് പറഞ്ഞുകൊടുക്കൂ. അതവസാനിക്കട്ടെ.”

വീണ്ടും ചുമല്‍ കുലുക്കല്‍.

വീണ്ടും അവന്‍ മന്ത്രിച്ചു: “മെഷീന്‍ തയ്യാറായിക്കഴിഞ്ഞു. അവരിപ്പോള്‍അത് മൃഗങ്ങളില്‍ പരീക്ഷിക്കുകയാണ്.”

വീണ്ടും ചുമല്‍ കുലുക്കല്‍.

“നിന്റെ ഗുണത്തിനു വേണ്ടിയാണ് ഞാനിതൊക്കെ പറയുന്നത്.”

വീണ്ടും ആല്‍ബിനോ മന്ത്രിച്ചു.

“എന്റെ സ്വന്തം ഗുണമോ? ഏത് ഗുണം? എന്തായാലും അവരെന്നെ കൊല്ലാന്‍ പോവുകയാണ്.”

ഇപ്പോള്‍ ആല്‍ബിനോ ഒന്ന് തലയാട്ടുക മാത്രം ചെയ്തു.

ബാബു ഭരദ്വാജ്‌

babu-bharadwaj

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

william-goldmanഅമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.