അയാളൊരു കുള്ളനായിരുന്നു. കണ്ടാലൊരു തിരുമാലിയാണെന്നാര്‍ക്കും തോന്നും. വഴുവഴുത്ത കൈപ്പത്തികളും ഉറച്ചുനില്ക്കാത്ത ദൃഷ്ടികളുമുള്ള ഒരാള്‍.
കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: നാല്‍പ്പത്തിയഞ്ച്
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
[share]
[]ഹംപര്‍ഡിന്‍ക് രാജകുമാരന് തീരെ സമയമുണ്ടായിരുന്നില്ല.
ഫ്‌ളോറിനിലെ എല്ലാ തീരുമാനങ്ങളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അയാളുടെ ബാധ്യതയായിരുന്നു.
അയാള്‍ വിവാഹിതനാവാന്‍ പോവുന്നതുകൊണ്ട് മാത്രമല്ല. ഫ്‌ളോറിന്‍ അതിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള തിരക്കിലായതുകൊണ്ടുമല്ല. അയല്‍രാജ്യവുമായി ഒരു യുദ്ധം തുടങ്ങാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെക്കുറിച്ച് അയാളുടെ മനസ്സെപ്പോഴും കൊണ്ടുപിടിച്ചാലോചിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടുമല്ല.
പിന്നെയോ. അയാളുടെ കണ്ണുകളിലെപ്പോഴും പ്രേമം തിളങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. വിശദാംശങ്ങളില്‍ ഒരു ചെറിയ പിഴവുപോലുമില്ലാതെ.
കല്യാണത്തിന് പന്ത്രണ്ട് ദിവസം മുന്‍പ് ഒരു ഞെട്ടലോടെ രാജകുമാരന്‍ ഒരു കാര്യമോര്‍ത്തു. ഗില്‍ഡര്‍ ഓപ്പറേഷന്റെ ഏറ്റവും സുപ്രധാനമായ ഭാഗം താനിതുവരെ ശ്രദ്ധിക്കാതിരിക്കുകയായിരുന്നെന്ന്.
അന്ന് രാവേറെ ചെന്നപ്പോള്‍ അയാള്‍ യെല്ലിനെ തന്റെ കോട്ടയിലേക്ക് വിളിച്ചുവരുത്തി.
യെല്ലിന്‍ ഫ്‌ളോറിന്‍നഗരത്തിലെ ആഭ്യന്തര കാര്യങ്ങളുടെ ചീഫ് ആയിരുന്നു. അയാളുടെ അച്ഛനില്‍നിന്ന് പാരമ്പര്യമായി കിട്ടിയതാണ്.
മൃഗശാലയിലെ ആല്‍ബിനോയുടെ മച്ചുനനായിരുന്നു യെല്ലിന്‍. ഹംപര്‍ഡിന്‍കിന് ഏറ്റവും വിശ്വസ്തരായ രണ്ടു ജന്തുക്കള്‍.
“തിരുമേനി.” യെല്ലിന്‍ വന്നു വണങ്ങിനിന്നു.
അയാളുടെ കണ്ണുകളിലെപ്പോഴും പ്രേമം തിളങ്ങിനില്‍ക്കുന്നുണ്ടായിരുന്നു
അയാളൊരു കുള്ളനായിരുന്നു. കണ്ടാലൊരു തിരുമാലിയാണെന്നാര്‍ക്കും തോന്നും. വഴുവഴുത്ത കൈപ്പത്തികളും ഉറച്ചുനില്ക്കാത്ത ദൃഷ്ടികളുമുള്ള ഒരാള്‍.
ഹംപര്‍ഡിന്‍ക് രാജകുമാരന്‍ മേശയുടെ പിന്നില്‍നിന്ന് പതുക്കെ എഴുന്നേറ്റുവന്നു.
യെല്ലിന് വളരെ അടുത്തു വന്നു നിന്നശേഷം നാലുപാടും ശ്രദ്ധാപൂര്‍വ്വം കണ്ണോടിച്ചു.
എന്നിട്ട് മന്ത്രിച്ചു: “ഗില്‍ഡറില്‍നിന്ന് കുറേപേര്‍ നമ്മുടെ കള്ളന്‍ തെരുവില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് നിഷേധിക്കാനാവാത്ത ചില വൃത്തങ്ങളില്‍ നാം മനസ്സിലാക്കുന്നു.
അവര്‍ ഫ്‌ളോറിനിലെ വേഷവിധാനങ്ങളാണ് അണിഞ്ഞിരിക്കുന്നത്. എനിക്കു വളരെ ആകാംക്ഷയുണ്ട്?”
“പ്രഭോ, ഞാനതേക്കുറിച്ചൊന്നും കേട്ടില്ലല്ലോ.”
ഒരു രാജകുമാരന് എല്ലായിടത്തും ചാരന്മാര്‍ കാണും.
“ഞാന്‍ മനസ്സിലാക്കുന്നു. തെളിവുകള്‍ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ രാജകുമാരിയെ തട്ടിക്കൊണ്ടുപോവാന്‍ നടത്തിയ ശ്രമം വീണ്ടും ഉണ്ടായേക്കുമെന്ന് അങ്ങ് കരുതുന്നുണ്ടാവണം.”
അടുത്ത പേജില്‍ തുടരുന്നു
“അതൊരു സാധ്യതയാണ്.”
“കള്ളന്‍ തെരുവ് അടച്ചിടാം. ആരും അങ്ങോട്ടടുക്കില്ല. ആര്‍ക്കും പുറത്തു പോവാനും പറ്റില്ല.”
“കാര്യമില്ല. കള്ളന്‍തെരുവിലെ എല്ലാവരെയും പുറത്താക്കണം. എന്നിട്ടെല്ലാവരെയും എന്റെ മധുവിധു തീരുംവരെ ജയിലിലടയ്ക്കണം.”
യെല്ലിന്‍ തലയാട്ടാന്‍ മറന്നുപോയി. രാജകുമാരന്‍ അതു ശ്രദ്ധിച്ചു.
“എന്താണ് പ്രശ്‌നം!”
“എന്റെ ആള്‍ക്കാര്‍ക്ക് കള്ളന്‍ തെരുവില്‍ കടക്കാന്‍ പേടിയാണ്. കള്ളന്മാര്‍ എതിരിടും.”
“അവരെ നശിപ്പിച്ചുകള.
ഭീകരന്മാരുടെ ഒരു സ്റ്റോക്ക് ഉണ്ടാക്കണം. എന്തായാലും ഇതു നടത്തിയേ പറ്റൂ.”
“ഒരാഴ്ചയെങ്കിലും പിടിക്കും. എന്നാലും സമയം അതുമതി.”
തലകുനിച്ചുകൊണ്ടയാള്‍ പോവാനൊരുങ്ങി.
അപ്പോഴാണ് ആ ആര്‍ത്തനാദം ഉയര്‍ന്നത്.
യെല്ലിന്‍ ജീവിതത്തില്‍ പലതും കേട്ടിട്ടുണ്ട്. എന്നാലിത്രയ്ക്ക് ഭയാനകമായതൊന്നും അയാള്‍ കേട്ടില്ല.
അയാള്‍ ധീരനായിരുന്നു, എന്നാല്‍ ഈ ശബ്ദം അയാളെ ഭയപ്പെടുത്തി. അതെന്തായാലും മനുഷ്യന്റെതല്ല.
ചത്വരത്തില്‍നിന്ന് കുറേ കുട്ടികള്‍ ഉച്ചത്തില്‍ വാവിട്ടുനിലവിളിക്കാന്‍ തുടങ്ങി. ആ ശബ്ദത്തെ തടഞ്ഞുനിര്‍ത്താനെന്നപോലെ ചിലര്‍ കരഞ്ഞു. ചിലര്‍ വീടുകളുടെ ഉള്‍ത്തളത്തിലേക്ക് ഓടിയൊളിച്ചു.
പക്ഷേ, അതേതു ജീവിയുടെ കണ്ഠത്തില്‍ നിന്നാണെന്ന് അയാള്‍ക്ക് ഊഹിക്കാനായില്ല (അത് ഒന്നാം കൂട്ടിലെ ഒരു കാട്ടുനായയായിരുന്നു. പക്ഷേ, ഒരൊറ്റ കാട്ടുനായയും ഈ ശബ്ദത്തില്‍ ആര്‍ത്തിട്ടില്ല. പക്ഷേ, ഒരൊറ്റ കാട്ടുനായയെയും ഇങ്ങനെ മെഷീനിലിട്ടിട്ടില്ലല്ലോ?).
ശബ്ദം ദാരുണമായിക്കൊണ്ടിരുന്നു, കോട്ടനിലത്തിലൂടെ ആ ശബ്ദം നിറഞ്ഞുപരന്ന് രാത്രിയിലെ ആകാശത്തില്‍ നിറഞ്ഞുനിന്നു. കോട്ടമതിലുകളില്‍, അതിനപ്പുറത്തുള്ള ചത്വരത്തിലേക്കും അതു പരന്നു.
അതവസാനിക്കുന്നില്ല. അതിപ്പോള്‍ ആകാശത്തിനുകീഴെ തൂങ്ങിനില്ക്കുന്നു. യാതനയുടെ നിലനില്പിന്റെ സൂചനപോലെ.
ചത്വരത്തില്‍നിന്ന് കുറേ കുട്ടികള്‍ ഉച്ചത്തില്‍ വാവിട്ടുനിലവിളിക്കാന്‍ തുടങ്ങി. ആ ശബ്ദത്തെ തടഞ്ഞുനിര്‍ത്താനെന്നപോലെ ചിലര്‍ കരഞ്ഞു. ചിലര്‍ വീടുകളുടെ ഉള്‍ത്തളത്തിലേക്ക് ഓടിയൊളിച്ചു.
പിന്നെ പതുക്കെ അതിന്റെ ശബ്ദം കുറയാന്‍ തുടങ്ങി. ചത്വരത്തില്‍ ആ ശബ്ദം ഇപ്പോള്‍ കേള്‍ക്കുന്നില്ല.
കോട്ടക്കെട്ടുകളില്‍ പതുക്കെ അതിപ്പോള്‍ മുഴങ്ങുന്നു.
അതിപ്പോള്‍ കോട്ടക്കെട്ടില്‍ കേള്‍ക്കാനില്ല. കോട്ടനിലത്തില്‍നിന്ന് മരണത്തിന്റെ മൃഗശാലയിലെ ഒന്നാം തട്ടിലേക്ക് പതുക്കെ അത് ഉള്‍വലിയാന്‍ തുടങ്ങി.
റൂഗന്‍ പ്രഭു അവിടെ ചില നോബുകള്‍ തിരിച്ചുകൊണ്ടിരിക്കുന്നു. കാട്ടുനായ മരിച്ചു. അയാള്‍ എഴുന്നേറ്റു. തന്റെ വിജയത്തിന്റെ അലര്‍ച്ച മനസ്സില്‍ കുഴിച്ചുമൂടാനേ അയാള്‍ക്കാവൂ.
അയാള്‍ ഹംപര്‍ഡിന്‍ക് രാജകുമാരന്റെ ചേമ്പറിലേക്ക് ഓടി.
പ്രഭു അവിടെ എത്തുമ്പോള്‍ യെല്ലിന്‍ പുറത്തേക്ക് പോവുകയാണ്. രാജകുമാരന്‍ മേശയ്ക്ക് പിന്നിലിരിക്കുന്നു.
യെല്ലിന്‍ പോയിക്കഴിഞ്ഞു.
അവരൊറ്റയ്ക്കായപ്പോള്‍ പ്രഭു രാജാവിനെ വന്ദിച്ചു. എന്നിട്ട് അയാള്‍ പറഞ്ഞു: “നമ്മുടെ യന്ത്രം ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ട്.”
തുടരും
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.