| Friday, 28th November 2014, 5:10 pm

ബട്ടര്‍കപ്പ് : കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം: അന്‍പത്തിരണ്ട്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്


കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം: ഭാഗം: അന്‍പത്തിരണ്ട്‌


ഫെസിക്കും ഇനിഗോയും തങ്ങളുടെ സംഭാഷണം തുടര്‍ന്നു:
“ശരി. വസിനി മരിച്ചു. അതു കഴിഞ്ഞല്ലോ. ആറുവിരലന്‍ റൂഗനെവിടെ? എനിക്കവനെ കൊല്ലണം.”
“അതത്ര എളുപ്പമല്ല. റൂഗന്‍ രാജകുമാരന്റെ കൂടെയാണ്. രാജകുമാരന്റെ കോട്ടയിലാണ്. കല്യാണം കഴിയുന്നതുവരെ അയാള്‍ പുറത്തു വരില്ല. ഗില്‍ഡര്‍കാര്‍ അയാളുടെ പെണ്ണിനെ തട്ടിക്കൊണ്ടുപോവുമോ എന്നാണ് പേടി. കോട്ടയിലെ മുന്‍വശത്തെ കവാടമൊഴിച്ച് ബാക്കിയൊക്കെ ദ്രോഹി അടച്ചിട്ടുണ്ട്. മുന്‍വാതില്‍ ഇരുപത് ഭീകരന്മാര്‍ കാത്തുകൊണ്ടിരിക്കുു.”
“ആങ്…” ഇനിഗോ മൂളി. അയാളുടെ നടത്തത്തിന് വേഗത കൂടി. “നീ അഞ്ചാളെ നേരിടും. ഞാനും അഞ്ച്. അപ്പോള്‍ പത്തെണ്ണം സിദ്ധി കൂടിയല്ലോ. അതു ശരിയാവില്ല. പിന്നെയും പത്തെണ്ണം ബാക്കിയില്ലെ. അവര്‍ നമ്മളെ കൊല്ലും…”
വീണ്ടും അയാള്‍ നടത്തത്തിനു വേഗത കൂട്ട”ി.
“അല്ലെങ്കില്‍ നീ ആറെണ്ണത്തിനെ. ഞാന്‍ എട്ടെണ്ണത്തിനെ. അതത്ര മോശമാവില്ല. എന്നാലും മോശം തന്നെ ആറെണ്ണം ബാക്കിയില്ലെ. അവര്‍ക്ക് നമ്മളെ കൊല്ലാം…”
പെട്ടെന്നയാള്‍ ഫെസിക്കിന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു:
“എത്രയെണ്ണത്തിനെ നിനക്ക് ശരിപ്പെടുത്താന്‍ പറ്റും.”
“എട്ടെണ്ണത്തില്‍ കൂടുതലാവുമെന്ന് തോന്നുന്നില്ല. ഭീകരന്മാരാണ്.”
“എനിക്ക് പന്ത്രണ്ടെണ്ണം. അത് അസാദ്ധ്യമൊന്നുമല്ല. പക്ഷേ, അതത്ര നല്ലതല്ല. മൂന്നുമാസം ബ്രാണ്ടിയില്‍ കഴിഞ്ഞ ഒരാള്‍ക്ക് ആദ്യത്തെ സായാഹ്നം
അങ്ങനെ ചെലവാക്കാന്‍ പറ്റില്ല.”
ഇനിഗോയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
“എന്തുപറ്റി… എന്തുപറ്റി.” ഫെസിക്കും കരയാന്‍ തുടങ്ങി.
“സ്‌നേഹിതാ… എന്റെ തോഴാ… എനിക്കിപ്പം വസിനിയെ കാണണം. ഞാനൊരിക്കലും ഒരു നല്ല ആസൂത്രകനല്ല. ഒരു അനുയായി മാത്രം. എന്തുചെയ്യാന്‍ പറ്റും. വസിനിയെപ്പോലെ ആര്‍ക്കും ഇതത്ര നന്നായി ആസൂത്രണം ചെയ്യാനും പറ്റില്ല. എന്റെ മനസ്സ് കഴയ്ക്കുന്നു. എന്നെ സഹായിക്കൂ… ഫെസിക്, ഞാനെന്തു ചെയ്യണം?”
ഫെസിക്കിന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. വിതുമ്പിക്കരഞ്ഞുകൊണ്ടവന്‍ പറഞ്ഞു:
“ലോകത്തിലെ ഏറ്റവും വലിയ തിരുമണ്ടനാണ് ഞാന്‍. അതു നിനക്കറിയാം. സംഗതി പൊളിഞ്ഞപ്പോള്‍ ഇവിടെ തിരിച്ചെത്തുന്ന കാര്യംകൂടി എനിക്കോര്‍ക്കാന്‍ കഴിഞ്ഞില്ല. ഓര്‍ക്കാനായി നീ ഉണ്ടാക്കിത്ത പാട്ടും ഞാന്‍ മറന്നുപോയി…”
“എനിക്ക് വസിനിയെ കാണണം.”
“വസിനി മരിച്ചുപോയി…”
പെട്ടെന്ന് ഇനിഗോയുടെ മുഖം തെളിഞ്ഞു. അവന്റെ ചലനങ്ങളില്‍
ആഹ്ലാദം നിറഞ്ഞു. “എനിക്ക് വസിനിയെ വേണ്ട. എനിക്കവന്റെ ഗുരുവിനെ മതി. കറുത്ത മുഖംമൂടിയെ. അവനെന്നെ വാള്‍പ്പയറ്റില്‍ പരാജയപ്പെടുത്തി. നിന്നെ ശക്തിയിലും. അവന്‍ വസിനിയെ തന്ത്രങ്ങളില്‍ പരാജയപ്പെടുത്തിക്കാണണം. അവനെ കണ്ടെത്തിയാല്‍ കോട്ടയ്ക്കുള്ളില്‍ കടക്കാനുള്ള വഴി അവന്‍ പറഞ്ഞുതരും. ആ ആറുവിരലന്‍ മൃഗത്തിനെ കൊല്ലാനുള്ള വഴിയും. അവനെവിടെ…”
“അയാളിപ്പോള്‍ കടല്‍ക്കൊള്ളക്കാരന്‍ റോബര്‍”ട്ടിന്റെ കൂടെ ഏഴാം കടലിനക്കരെ ആയിരിക്കും…”
“അവനെന്തിനാണീ പണിക്ക് പോയത്?”
“അവന്‍ കടല്‍ക്കൊള്ളക്കാരന്‍ റോബര്‍ട്ടിന്റെ കപ്പലിലെ നാവികനാണ്.”
“നാവികനോ… ഒരു വെറും നാവികനോ… ഒരു വെറും നാവികന്‍ മഹാനായ ഇനിഗോ മൊണ്‍ടോയയെ വാള്‍പ്പയറ്റില്‍ തോല്പിക്ക്വേ… വിവരക്കേട്. അവന്‍ റോബര്‍ട്ടു തന്നെയാവണം. അല്ലാതിരിക്കില്ല.”
“എന്തായാലും അവനിപ്പോള്‍ ഏതോ കടലിലാണ്. റൂഗന്‍ പ്രഭു അങ്ങനെയാണ് പറയുത്. രാജകുമാരന് ഒരു കടല്‍ക്കൊള്ളക്കാരനെ ഇവിടെ ഇപ്പോള്‍ പൊറുപ്പിക്കാനാവില്ല. ഗില്‍ഡറുമായുള്ള ഈ കുഴപ്പത്തിനിടയില്‍ ഒരിക്കല്‍ അവന്‍ ബട്ടര്‍കപ്പിനെ തട്ടിക്കൊണ്ടുപോയില്ലെ. ഇനിയും വീണ്ടുമവന്‍ അതിന്…”
“ഫെസിക്, മരത്തലയാ… നമ്മളല്ലെ ബട്ടര്‍കപ്പിനെ തട്ടിക്കൊണ്ടുപോയത്. ഗില്‍ഡറുകാരാണ് തട്ടിക്കൊണ്ടുപോയത് എന്ന് വിചാരിക്കാന്‍ വേണ്ടി കുതിരയുടെ ജീനിയില്‍ ഗില്‍ഡര്‍ യൂനിഫോമിന്റെ ചില കഷണങ്ങള്‍ നമ്മള്‍ ഉപേക്ഷിച്ചതല്ലെ. ആരോ വസിനിയോട് പറഞ്ഞിട്ടാണിതൊക്കെ ചെയ്തത്. അത് യുദ്ധക്കൊതിയനായ രാജകുമാരന്‍തന്നെ ആവാനേ വഴിയുള്ളൂ. ആരാണയാളെ ഏര്‍പ്പെടുത്തിയതെന്ന് വസിനി ഒരിക്കലും പറഞ്ഞിട്ടില്ല. ഹംപര്‍ഡിന്‍ക് തന്നെ. സംശയമില്ല. കറുത്ത മുഖംമൂടിയെപ്പറ്റിയുള്ള റൂഗന്റെ പറച്ചിലില്‍ വലിയ കാര്യമില്ല. അവനാണെന്റെ അച്ഛനെ കൊന്നത്. കാട്ടുകള്ളനാണവന്‍. വേഗം നമുക്കേറെ പണികള്‍ ബാക്കി കിടക്കുന്നു.” ഇനിഗോ വാതിലിനു നേരെ ഓടി.
കൊള്ളക്കാരുടെ ഇരുണ്ട ഗലികളിലൂടെ ഫെസിക് ഇനിഗോയുടെ ഒപ്പമെത്താന്‍വേണ്ടി ഓടിക്കൊണ്ടിരുന്നു.
“സംഗതി നീയെനിക്ക് വിവരിച്ചുതരണം.” ഫെസിക് കെഞ്ചി.
“ഞാന്‍ പറയാം.” നടന്നുകൊണ്ടുതന്നെ ഇനിഗോ തുടങ്ങി.
“എനിക്ക് റൂഗന്റെ അടുക്കലെത്തണം. അതിനുള്ള വഴി എനിക്കറിയില്ല. വസിനിക്കത് ചെയ്യാന്‍ പറ്റുമായിരുന്നു. നിര്‍ഭാഗ്യത്തിന് വസിനി ഇപ്പോഴില്ല. കറുത്ത മുഖംമൂടി ആസൂത്രണത്തിന്റെ കാര്യത്തില്‍ വസിനിയെ തോല്പിച്ചു. അതുകൊണ്ട് അയാള്‍ക്ക് എന്നെ റൂഗന്റെ അടുക്കലെത്തിക്കാനാവും.”
“പക്ഷേ, ഞാന്‍ പറഞ്ഞില്ല. ഹംപര്‍ഡിന്‍ക് രാജകുമാരന്‍ കറുത്ത മുഖംമൂടിയെ പിടിച്ച ഉടനെ അയാളെ അയാളുടെ കപ്പലിലെത്തിക്കാന്‍ പറഞ്ഞു. ഫ്‌ളോറിനിലെ എല്ലാവര്‍ക്കും ഇക്കാര്യമറിയാം.” ഇനിഗോയ്ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ഹംപര്‍ഡിന്‍ക് രാജകുമാരന് അയാളുടെ പ്രതിശ്രുതവധുവിനെ കൊല്ലാന്‍ പരിപാടിയുണ്ടായിരുന്നു. അതിനുവേണ്ടി അയാള്‍ നമ്മളെ നിയോഗിച്ചു. കറുത്ത മുഖംമൂടി ആ പരിപാടി തകര്‍ത്തു. എന്തായാലും ഹംപര്‍ഡിന്‍കിന് അയാളെ പിടികൂടാന്‍ പറ്റി. ഫ്‌ളോറിന്‍ സിറ്റിയിലെ എല്ലാവര്‍ക്കുമറിയാം ഹംപര്‍ഡിന്‍കിന് ദേഷ്യം വന്നാല്‍ കണ്ണുകാണില്ലെന്ന്. അങ്ങനത്തെ ഒരാള്‍ വധുവിനെ കൊല്ലാനുള്ള അയാളുടെ പരിപാടിയൊക്കെ തകര്‍ത്തുകളയുന്ന ഒരാളുടെ നേരെയല്ലാതെ വേറാരുടെ നേരെയാണിതൊക്കെ ചെലവാക്കുക.” ഇത്രയും കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അവര്‍ കള്ളന്മാരുടെ സങ്കേതത്തിന്റെ മതിലിനടുക്കല്‍ എത്തിക്കഴിഞ്ഞിരുന്നു. ഇനിഗോ ഫെസിക്കിന്റെ തോളില്‍ ചാടിക്കയറി ഇരുന്നു. ഫെസിക്ക് മതിലില്‍ പൊത്തിപ്പിടിച്ചു കയറാന്‍ തുടങ്ങി. ഫെസിക്കിന്റെ തോളത്തിരുന്നുകൊണ്ട് ഇനിഗോ പറയാന്‍ തുടങ്ങി:
“രാജകുമാരന്‍ ഇവിടെയുണ്ടെങ്കില്‍ മുഖംമൂടിയും ഇവിടെത്തന്നെ കാണും. അയാളുടെ ഇപ്പോഴത്തെ സ്ഥിതി അത്ര സുഖമുള്ളതാവില്ലെന്ന് മാത്രം. എനിക്ക് റൂഗനെ തട്ടണം. അതിനൊരു ആസൂത്രകനെ എനിക്കു വേണം. രണ്ടു കൂട്ടരുടെയും ആവശ്യങ്ങള്‍ ഒന്നാവുമ്പോള്‍ സംഗതി റെഡി.”
“ഇപ്പം എനിക്കെല്ലാം മനസ്സിലായി.”
“നിനക്കൊന്നും മനസ്സിലായിട്ടില്ല. നിനക്കെന്നെ കാണുന്നത് സന്തോഷമാണ്. എനിക്ക് നിന്നെയും. രണ്ടുപേരുടേയും ഏകാന്തതയ്ക്ക് അങ്ങനെ
യൊരു ശമനം.”
“അതുതന്നെയാ ഞാനും പറഞ്ഞത്.”

തുടരും

ബാബു ഭരദ്വാജ്‌

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


We use cookies to give you the best possible experience. Learn more