ബട്ടര്‍കപ്പിന് പത്തു വയസ്സ് തികഞ്ഞപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി ബംഗാളിലാണ് ജീവിച്ചിരുന്നത്. പേര് ആലത്ര. ഒരു ചായപ്പൊടിക്കച്ചവടക്കാരന്റെ പുന്നാരമോള്‍. അത്ര സുന്ദരിയായൊരു പെണ്‍കൊടി അതിനുമുമ്പ് ഇന്ത്യയില്‍ ജനിച്ചിട്ടില്ല. പക്ഷേ, എന്തുചെയ്യാം, ആലത്രയ്ക്ക് പത്തൊന്‍പത് വയസ്സായപ്പോള്‍ ബംഗാളില്‍ വസൂരി പടര്‍ന്നുപിടിച്ചു. അവള്‍ വസൂരി പിടിച്ചു കിടപ്പിലായി.
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
[]
ബട്ടര്‍കപ്പിന് പതിനഞ്ച് വയസ്സായപ്പോള്‍ തെംസ് നദീതടത്തിലെ ‘ആദെല്ലാ ടെരെല്‍’ എന്നൊരു പെണ്‍കുട്ടി ആയിരുന്നു ‘സുന്ദരീമണിതിലകം’. ആദെല്ലയുടെ പ്രായം ഇരുപത്. കൊല്ലങ്ങളോളം അവള്‍തന്നെയായിരിക്കും വിശ്വസുന്ദരി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. അവള്‍ക്ക് നൂറ്റിനാല് കാമുകന്മാരുണ്ടായിരുന്നു.
ബട്ടര്‍കപ്പിന് പതിനഞ്ച് വയസ്സായപ്പോള്‍ തെംസ് നദീതടത്തിലെ “ആദെല്ലാ ടെരെല്‍” എന്നൊരു പെണ്‍കുട്ടി ആയിരുന്നു “സുന്ദരീമണിതിലകം”. ആദെല്ലയുടെ പ്രായം ഇരുപത്. കൊല്ലങ്ങളോളം അവള്‍തന്നെയായിരിക്കും വിശ്വസുന്ദരി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. അവള്‍ക്ക് നൂറ്റിനാല് കാമുകന്മാരുണ്ടായിരുന്നു. അവളെ പ്രേമിക്കുന്ന പിന്നെയും കാമുകപ്പട കണ്ടേക്കാം. അവള്‍ അംഗീകരിച്ചവരുടെ എണ്ണമാണ് പറഞ്ഞത്. ഒരു ദിവസം അവളുടെ ഒരു കാമുകന്‍ പറഞ്ഞു: “പ്രപഞ്ചത്തില്‍ നിന്നെക്കാള്‍ സുന്ദരമായ മറ്റൊന്നുമില്ല. ഈരേഴ് പതിനാല് ലോകത്തിലും നിന്റെ സൗന്ദര്യത്തെ വെല്ലാന്‍ മറ്റൊന്നുമില്ല.” ഇതു കേട്ടപ്പോള്‍ ആദെല്ലയ്ക്ക് രോമാഞ്ചം. അവളുടെ മനസ്സാകെ അഹംഭാവം നിറഞ്ഞു. അന്നുരാത്രി അവള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിയില്ല. ശരീരത്തിലെ ഓരോ രോമകൂപവും അവള്‍ പരിശോധിച്ചു. നേരം പരപരാ വെളുത്തപ്പോഴെക്കും അവള്‍ക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു, അവളാണ് ഏറ്റവും സുന്ദരിയെന്ന്.
പ്രഭാതം മുഴുവന്‍ അവള്‍ കണ്ണാടിയുടെ മുമ്പില്‍ ചെലവഴിച്ചു. എന്നിട്ടും പിന്നേയും സംശയം ബാക്കിയായിരുന്നു. ആദ്യത്തെ ഒരാഴ്ചകൊണ്ട് ഈ ആധിയില്‍ അവളുടെ നെറ്റിയില്‍ വരകള്‍ വീഴാന്‍ തുടങ്ങി. ഒരു മാസംകൊണ്ട് അവളുടെ മുഖമാകെ ചുളിഞ്ഞു
സൂര്യന്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്നപ്പോള്‍ തന്റെ പനിനീര്‍ത്തോട്ടത്തില്‍ ഉലാത്തിക്കൊണ്ടിരുന്ന ആദെല്ലയ്ക്ക് ആഹ്ലാദം സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സ്വയം പറഞ്ഞു: “പ്രപഞ്ചത്തിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ എന്നേക്കാള്‍ സുന്ദരിയായി ആരുമുണ്ടായിരുന്നില്ല. പൂര്‍ണ്ണമല്ലാത്ത ഒരൊറ്റ അംഗം പോലും എന്റെ ശരീരത്തിലില്ല. ഞാനെത്ര ഭാഗ്യവതിയാണ്. സുന്ദരിയാണ്. യുവതിയാണ്… യുവതിയാണെന്ന് ഓര്‍ത്തപ്പോള്‍ അവള്‍ക്കൊരു സംശയം. യുവതിയായിരിക്കാന്‍ എന്നും പറ്റുമോ? എന്റെ യുവത്വം കൊഴിഞ്ഞുപോവില്ലെ? അപ്പോള്‍ എന്റെ സൗന്ദര്യം നശിക്കില്ലേ? ആലോചനയുടെ കാഠിന്യത്തില്‍ ആദെല്ലയുടെ പുരികം ചുളിഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് പുരികം ചുളിക്കുന്നത്. പുരികം ചുളിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ക്കു വേവലാതിയായി, പുരികത്തിന് വല്ല കേടും പറ്റിയോ?
പ്രഭാതം മുഴുവന്‍ അവള്‍ കണ്ണാടിയുടെ മുമ്പില്‍ ചെലവഴിച്ചു. എന്നിട്ടും പിന്നേയും സംശയം ബാക്കിയായിരുന്നു. ആദ്യത്തെ ഒരാഴ്ചകൊണ്ട് ഈ ആധിയില്‍ അവളുടെ നെറ്റിയില്‍ വരകള്‍ വീഴാന്‍ തുടങ്ങി. ഒരു മാസംകൊണ്ട് അവളുടെ മുഖമാകെ ചുളിഞ്ഞു. സൗന്ദര്യം മുഴുവന്‍ ചോര്‍ന്നു തീരുന്നതിനു മുന്‍പ് അവള്‍ വിവാഹം കഴിച്ചു. അവളുടെ നൂറ്റിനാല് കാമുകര്‍ക്കും ചാന്‍സ് കിട്ടിയില്ല കേട്ടോ. ഒരരസികനാണവളെ
കാലിത്തൊഴുത്തിനടുത്ത് ഒരു ചെറ്റപ്പുരയിലാണ് അവന്‍ താമസിച്ചിരുന്നത്. ബട്ടര്‍കപ്പിന്റെ അമ്മ പറയാറുണ്ട്, അവന്‍ അവന്റെ ചെറ്റപ്പുര വളരെ വൃത്തിയായാണ് സൂക്ഷിക്കുന്നതെന്ന്. മാത്രമല്ല രാത്രി അവന്‍ മെഴുകുതിരി വെളിച്ചത്തിലിരുന്ന് എന്തൊക്കെയോ വായിച്ചു പഠിക്കുന്നുണ്ടെന്നും.
‘കാലിച്ചെക്കാ! അതുകൊണ്ടുവാ,
കാലിച്ചെക്കാ! ഇതുകൊണ്ടുവാ. മടിയന്‍. വേഗം ഓടിക്കോ, അല്ലെങ്കില്‍ ഞാനിപ്പം…’
അവളുടെ കുതിരയുടെ പേര് “കുതിര” എന്നുതന്നെയായിരുന്നു. ഭാവനയുടെ കാര്യത്തില്‍ അവളൊരു വട്ടപ്പൂജ്യമായിരുന്നു; “എല്ലാ സുന്ദരികളെയും പോലെ”. കാലിച്ചെക്കന്റെ പേരുപോലും അവള്‍ക്കറിഞ്ഞുകൂടായിരുന്നു. അവളെന്നും അവനെ കാലിച്ചെക്കാ എന്നാണ് വിളിച്ചിരുന്നത്.
“കാലിച്ചെക്കാ! അതുകൊണ്ടുവാ,
കാലിച്ചെക്കാ! ഇതുകൊണ്ടുവാ. മടിയന്‍. വേഗം ഓടിക്കോ, അല്ലെങ്കില്‍ ഞാനിപ്പം…”
“നിന്റെ ഇഷ്ടംപോലെ”. എന്നു മാത്രമേ അവനെപ്പോഴും മറുപടി പറഞ്ഞിരുന്നുള്ളൂ.
“ഞാനെന്റെ മരണപത്രത്തില്‍ ഒരേക്കര്‍ സ്ഥലം അവനുവേണ്ടി എഴുതിവെക്കും.” ബട്ടര്‍കപ്പിന്റെ അച്ഛന്‍ പറയും.
“നിങ്ങളവനെ ചീത്തയാക്കും”. അമ്മയുടെ മറുപടി.
അവര്‍ രണ്ടുപേരും തര്‍ക്കമാരംഭിക്കും. തര്‍ക്കത്തിനൊടുക്കം രണ്ടുപേരും മകളെ ശകാരിക്കാനാരംഭിക്കും. ഇല്ലെങ്കില്‍ വഴക്ക് അവസാനിക്കില്ല. ഊണ്‍മേശയ്ക്കരികിലിരുന്ന് ലോകാവസാനംവരെ തര്‍ക്കിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? തര്‍ക്കം അവസാനിപ്പിക്കാന്‍ എന്തെങ്കിലും നിമിത്തം വേണ്ടേ!
“നീയെന്താടി കുളിക്കാഞ്ഞത്?” – അച്ഛന്‍.
“ഞാന്‍ കുളിച്ചു. ഞാന്‍ കുളിച്ചു.”
“വെള്ളം കൊണ്ടല്ല. നിനക്കൊരു വണ്ടിക്കാളയുടെ നാറ്റം”- അച്ഛന്‍.
“ദിവസം മുഴുവന്‍ ഞാന്‍ കുതിരപ്പുറത്തായിരുന്നു.”- ബട്ടര്‍കപ്പ്.
“പോയി കുളിക്കെടി പെണ്ണേ. ഒരൊറ്റ ആണ്‍കുട്ടികളും കാലിത്തൊഴുത്തിന്റെ മണമുള്ള പെണ്ണിനെ ഇഷ്ടപ്പെടില്ല”- അമ്മ.
“ഓ, ആണ്‍കുട്ടികള്‍, ആര്‍ക്കുവേണം അവരെ. എന്റെ കുതിരയ്ക്ക് എന്നെ ഇഷ്ടാ. അതുമതി എനിക്ക്”. ബട്ടര്‍കപ്പ്. (ബട്ടര്‍കപ്പിന്റെ അച്ഛന്റെ പേര്‍ അച്ഛനെന്നും അമ്മയുടെ പേര്‍ അമ്മയെന്നുമായിരുന്നു).
തുടരും..
ബാബു ഭരദ്വാജ്
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായും മീഡിയവണ്‍ പ്രോഗ്രാം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
വായിക്കൂ…