| Thursday, 3rd May 2018, 12:08 am

ബട്‌ലര്‍ക്ക് 18 പന്തില്‍ അര്‍ധസെഞ്ച്വറി; ഡല്‍ഹിക്കെതിരെ അതേനാണയത്തില്‍ തിരിച്ചടിച്ച് രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫിറോസ്ഷാ കോട്‌ല: ഡല്‍ഹി ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന രാജസ്ഥാന് മികച്ച തുടക്കം. മഴമൂലം പുതുക്കി നിശ്ചയിച്ച 151 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന രാജസ്ഥാന് ബട്‌ലറുടെ അതിവേഗ അര്‍ധസെഞ്ച്വറി മികവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 67 റണ്‍സെടുത്ത ബട്‌ലറെ അമിത് മിശ്ര പുറത്താക്കി.

ബട്‌ലര്‍ 18 പന്തിലാണ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 4  ഫോറും 7 സിക്‌സുമാണ് ബട്‌ലര്‍  നേടിയത്. സീസണിലെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറിയാണ് ബട്‌ലര്‍ കുറിച്ചത്.

നേരത്തെ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 17.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ഡക്കവര്‍ത്ത് ലൂയിസ് നിയമപ്രകാരം 12 ഓവറില്‍ 151 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടത്.


Also Read:  നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ തീകൊളുത്തി കൊന്നു: ഒളിവില്‍പോയ ഭര്‍ത്താവ് പൊലീസ് പിടിയില്‍


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ കോളിന്‍ മണ്‍റോയെ നഷ്ടപ്പെട്ടെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച ഓപ്പണര്‍ പൃഥ്വി ഷാ ഡല്‍ഹിയുടെ റണ്‍റേറ്റ് താഴാതെ കാത്തു. ശ്രേയസ് അയ്യര്‍ പൃഥ്വിക്ക് മികച്ച പിന്തുണ നല്‍കി. 25 പന്തില്‍ നാലുവീതം സിക്‌സും ഫോറും നേടിയ പൃഥ്വി ഷാ 47 റണ്‍സെടുത്തു.

പൃഥ്വി ഷാ പുറത്തായ ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് ഡല്‍ഹിയുടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി. ആക്രമിച്ചു കളിച്ച റിഷഭ് 24 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ നായകന്‍ ശ്രേയസ് അയ്യരും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

അര്‍ധസെഞ്ച്വറിയ്ക്കു ശേഷം ഡല്‍ഹി ക്യാപ്റ്റനെ രാഹുല്‍ ത്രിപാഠിയുടെ കൈകളിലെത്തിച്ച് ഉനദ്കട് കൂട്ടുകെട്ട് പൊളിച്ചു. 35 പന്തില്‍ 3 വീതം സിക്‌സും ഫോറുമാണ് ശ്രേയസ് അയ്യര്‍ നേടിയത്. പിന്നാലെ റിഷഭ് പന്തും മടങ്ങി. ഉനദ്കടിനായിരുന്നു ഇത്തവണയും വിക്കറ്റ്. 29 പന്തില്‍ 7 ഫോറും 5 സിക്‌സുമടക്കം 69 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more