കാന്‍ബെറ: ഓസ്‌ട്രേലിയയിലെ ഗിപ്‌സ്‌ലാന്‍ഡില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന തീപിടുത്തം മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി പ്രദേശത്തെ സിഖ് സമൂഹം.
കിഴക്കേ ഗിപ്‌സ്‌ലാന്‍ഡില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നതിനെ തുടര്‍ന്ന് ആയിരങ്ങളാണ് പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞ് പോയത്. ഇപ്പോഴും പടരുന്ന കാട്ടുതീ അണക്കുന്നതിന് വേണ്ടി നിരവധി രക്ഷാപ്രവര്‍ത്തകരാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.
നിരവധിയാളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണം സൗജന്യമായി നല്‍കാനാണ് ബ്യാണ്‍സ്‌ഡെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റസ്റ്റോറന്റായ ‘ദേസി ഗ്രില്‍’ ഉടമകളായ കണ്‍വാല്‍ജിത് സിംഗും ഭാര്യ കമല്‍ജിത് കൗറും തീരുമാനിച്ചത്.
ആറ് വര്‍ഷമായി തങ്ങളിവിടെ താമസിക്കുന്നെന്നും ഇവിടെയുള്ളവരെ സഹായിക്കേണ്ടത് കടമയാണെന്നാണ് വിശ്വസിക്കുന്നതെന്ന് കണ്‍വാല്‍ജിതും കമല്‍ജിതും പറഞ്ഞു. മറ്റ് ഓസ്‌ട്രേലിയക്കാര്‍ ചെയ്യുന്നത് മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ന്നു.
ഇവര്‍ക്ക് പിന്തുണയുമായി മെല്‍ബണിലെ ജീവകാരുണ്യ സംഘടനയായ സിഖ് വളന്റീയേഴസും രംഗത്തുണ്ട്. സിഖ് വളന്റീയേഴ്‌സിന്റെ നേതൃത്വത്തില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച വിവിധ പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷണം സൗജന്യമായാണ് കൂട്ടായ്മ വിതരണം ചെയ്യുന്നത്.
ദിവസമവും ആയിരത്തോളം ആളുകള്‍ക്കാണ് ഇവര്‍ ഭക്ഷണം തയ്യാറാക്കുന്നത്. ഒരാഴ്ചയോളം ഇത്തരത്തില്‍ ഭക്ഷണം നല്‍കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പക്ഷെ കഴിഞ്ഞ ദിവസം കൗണ്ടറുകളുകള്‍ക്ക് മുന്നില്‍ വലിയ നിര തന്നെ ഭക്ഷണത്തിനായി എത്തിയത്.
ആസ്‌ട്രേലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവര്‍ക്ക് നന്ദിയറിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.
തീപിടുത്തതില്‍ 17 പേരെയാണ് കാണാതായിരുന്നു. വിക്ടോറിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആഴ്ച കാട്ടുതീ തുടങ്ങിയത്. പ്രദേശത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച ഏറ്റവും വലിയ മാറ്റിപ്പാര്‍പ്പിക്കലായിരുന്നു ഇതിനെ തുടര്‍ന്ന് നടന്നതെന്ന് ബിബിസി അറിയിച്ചു.