[share]
[] കൊച്ചി: ബസ് ചാര്ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മെയ് അഞ്ച് മുതലാണ് സമരം. മിനിമം ചാര്‍ജ് നിരക്കുകളില്‍ വര്‍ദ്ധനയാവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസ്സ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം എന്നീ ആവശ്യങ്ങളും ബസ്സ് ഉടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പതിനായിരത്തിലധികം ബസുകള്‍ പണിമുടക്കുമെന്നാണ് ബസുടമകള്‍ അവകാശപ്പെടുന്നത്.