[]കോഴിക്കോട്: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ ബസ് നിരക്ക് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ചില ബസുടുമകള്‍ നീക്കം നടത്തുന്നത്.
കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ചില സ്വകാര്യബസ്സുടുമകളാണ് നീക്കത്തിനു പിന്നില്‍. നിലവില്‍ കോഴിക്കോട് പാലക്കാട് ബസ് നിരക്ക് 86 രൂപയാണ്.
പുതിയ നിരക്ക് പ്രകാരം ഇത് 99 രൂപയാവും. എന്നാല്‍ ഇത് 100 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ ബസുടമകള്‍ തിരമാനിച്ചതായി ഇതേ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ പറയുന്നു.
മാത്രമല്ല ഒന്നിലധികം ബസുകള്‍ സ്വന്തമായുളള പാലക്കാട്ടെ പ്രമുഖ ബസ്സുടമ തൊഴിലാളികളോട് മിനിമം ചാര്‍ജ്ജ് 13 രൂപ ഈടാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതുക്കിയ നിരക്കു പ്രകാരം മിനിമം ചാര്‍ജ്ജ് 7 രൂപയാണ്. എന്നാല്‍ സൂപ്പര്‍ ഫാസറ്റ് സറ്റിക്കര്‍ ഒട്ടിച്ച് 13 രൂപ വാങ്ങാനാണ് അദ്ധേഹം തൊഴിലാളികളോട് ആവിശ്യപെട്ടിരിക്കുന്നത്.
നിലവില്‍ സൂപ്പര്‍ ഫാസറ്റ് ബസുകളല്ലാത്തവ ഏതെന്ന് പരിശോധിച്ച് തിട്ടപെടുത്താനുളള നടപടികള്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
നിരക്കുകള്‍ തിട്ടപെടുത്തുന്നതില്‍ സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയേക്കും.