തിരുവനന്തപുരം: ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ച് ബസ് ഉടമകള്‍. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം അഞ്ച് രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം, വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.
സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12 ബസ് ഉടമകളുടെ സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് സമര സമിതി. സംയുക്ത സമര സമതിയുടെ
കീഴില്‍ 7500 ഓളം ബസുകള്‍സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ടെന്നും ഇതില്‍ 90 ശതമാനം ബസുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Content Highlight: Bus owners considering going on an indefinite bus strike from June 7